Thursday, November 13

എസ്എസ്എഫ് വാളക്കുളം സെക്ടർ സാഹിത്യോത്സവ് സമാപിച്ചു

വാളക്കുളം: രണ്ടുദിവസങ്ങളിലായി മീലാദ് നഗർ യൂണിറ്റിൽ സംഘടിപ്പിക്കപ്പെട്ട എസ്എസ്എഫ് വാളക്കുളം സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. മീലാദ് നഗർ,ആറുമട, കുണ്ടുകുളം യൂണിറ്റുകൾ യഥാക്രമം ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങൾ കരസ്തമാക്കി. പൂക്കിപ്പറമ്പ് യൂണിറ്റിൽ നിന്ന് മത്സരിച്ച നബ്ഹാൻ നാസ് കലാപ്രതിഭാ പട്ടവും ആറുമട യൂണിറ്റിൽ നിന്ന് മത്സരിച്ച മുഹമ്മദ് സയ്യാഫ് സർഗ്ഗപ്രതിഭ പുരസ്കാരവും നേടി.

സമസ്ത ജില്ലാ മുശാവറ അംഗം എൻ എം ബാപ്പുട്ടി മുസ്ലിയാർ സമാപന സംഗമം ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സുഹൈൽ അഹ്സനി അധ്യക്ഷത വഹിച്ചു.എസ്എസ്എഫ് കോട്ടക്കൽ ഡിവിഷൻ പ്രസിഡന്റ് അബ്ദുൽ മാജിദ് അദനി,ഇല്യാസ്‌ അദനി,ഷംസുദ്ദീൻ എ ടി കുണ്ടുകുളം, അബ്ദുറഹ്മാൻ അഹ്സനി,സമദ് അഹ്‌സനി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സൈനുദ്ദീൻ പി സ്വാഗതവും ബഷീർ കെ നന്ദിയും പറഞ്ഞു.

error: Content is protected !!