Monday, August 11

ഹാജിമാരുടെ മടക്കയാത്ര ബുധനാഴ്ച മുതൽ; ഒരുക്കങ്ങൾ തുടങ്ങി


കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് തീർത്ഥാടത്തിന് കാലിക്കറ്റ് എമ്പാർക്കേഷൻ പോയിന്റിൽ നിന്നും സൗദി അറേബ്യയിലേക്ക് യാത്രയായ തീർത്ഥാടകരുടെ മടക്കയാത്ര ജൂൺ 25 ബുധനാഴ്ച (നാളെ) മുതൽ ആരംഭിക്കും. ആദ്യ മടക്കയാത്രാ വിമാനം ജൂൺ 25ന് ബുധനാഴ്ച വൈകീട്ട് 3.20ന് കരിപ്പൂരിലെത്തും.

കോഴിക്കോട് എംബാർക്കേഷൻ പോയിന്റിൽ നിന്നുള്ള തീർത്ഥാടകരാണ് ആദ്യം എത്തുന്നത്. കൊച്ചിൻ എംബാർക്കേഷൻ പോയിന്റിൽ നിന്നും യാത്രയായ തീർത്ഥാടകർ ജൂൺ 26നും, കണ്ണൂരിൽ നിന്നും യാത്രയായ ഹജ്ജ തീർത്ഥാടകർ ജൂൺ 30 മുതലുമാണ് തിരിച്ചെത്തുന്നത്.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന സംസ്ഥാനത്തെ മൂന്ന് പുറപ്പെടൽ കേന്ദ്രങ്ങൾ വഴി 16,482 തീർത്ഥാടകരാണ് ഇത്തവണ വിശുദ്ധ ഹജ്ജ് കർമ്മത്തിനായി പുറപ്പെട്ടിരുന്നത്. ഇതിൽ 16,040 പേർ സംസ്ഥാനത്ത് നിന്നുള്ളവരും 442 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ആണ്.
കോഴിക്കോട് എംബാർക്കേഷൻ പോയന്റി്ൽ നിന്നും 5339, കൊച്ചി 6388, കണ്ണൂർ 4755 ഉം തീർത്ഥാടകരാണ് ഹജ്ജിന് യാത്രയായത്. ഹജ്ജിന് സൗദിയിലെത്തിയ തീർത്ഥാടകരിൽ 8 (എട്ട്) പേർ സൗദിയിൽ വെച്ച് ഇതിനകം മരണപ്പെട്ടു. തിരൂരങ്ങാടി ടുഡേ.

https://chat.whatsapp.com/HEaLkrY81F63gGwVmjULq7


കേരളത്തിൽ നിന്നും 2025 മെയ് 10-നായിരുന്നു തീർത്ഥാകർ സൗദിയിലേക്ക് ഹജ്ജിന് പുറപ്പെട്ടിരുന്നത്. ഹജ്ജ് യാത്രയുടെ ആദ്യവിമാനം കോഴിക്കോട് എയർപോർട്ടിൽ നിന്നും എയർ ഇന്ത്യ എക്സ്പ്പ്രസ്സുൂം കണ്ണൂരിൽ നിന്ന് മെയ് 11ന് എയർ ഇന്ത്യ എക്സ്പ്രസ്സും, കൊച്ചിയിൽ നിന്നും മെയ് 16 സൗദി എയർലൈൻസുമാണ് സർവ്വീസുൂകൾ നടത്തിയിരുന്നത്. കോഴിക്കോട് നിന്നും 31-ഉം, കൊച്ചിയിൽ നിന്നും 23-ഉം കണ്ണൂരിൽ നിന്നും 28മുൾപ്പെടെ മൊത്തം 82 സർവ്വീസുകളാണ് ഉള്ളത്.

എയർപോർട്ട് ഏജൻസികളുടെ യോഗം ചേർന്നു:-
മടക്കയാത്രയുടെ മുന്നൊരുക്കങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി മൂന്ന് എംബാർക്കേഷനുകളിലും എയർപോർട്ട് അതോറിറ്റിയുടെ നേൃത്വത്തിൽ വിവിധ ഏജൻസികളുടെ യോഗം ചേർന്നിരുന്നു. ഹാജിമാരുടെ മടക്ക യാത്ര സുഖമമാക്കുന്നതിനും, ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിന്നുമായി ആവശ്യമായ സംവിധാനങ്ങൾ ഒരുക്കും. ഇന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർപോർട്ട് ഡയറക്ടർ മുനീർ മാടമ്പാട്ട്്, കമ്മിറ്റി ചെയർമാൻ ഹുസൈൻ സഖാഫി ചുള്ളിക്കോട് എന്നിവരുടെ നേതൃത്വത്തിൽ വിവിധ ഏജൻസികളുിടെ യോഗം ചേർന്നു.
തീർത്ഥാടകരുടെ യാത്രയുമായി സംബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് തയ്യാറാകുന്നത്. വിമാനത്താവളത്തിൽ എത്തുന്ന തീർത്ഥാടകർക്ക് ലഗേജുകൾ സുഖമമായി കൈകാര്യം ചെയ്യുന്നതിനും, ഓരോ തീർത്ഥാടകനും 5 ലിറ്റർ വീതം സംസം നൽകുന്നതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തും. വിശ്രമത്തിന് പ്രത്യേക ഇരിപ്പിടവും സജ്ജമാക്കുകയും, കുടിവെള്ളം/റിഫ്രഷ്‌മെന്റ് സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും ചെയർമാൻ അറിയിച്ചു.
എയർപോർട്ട് അതോറിറ്റി, കസ്റ്റംസ്, എയർലൈൻസ്, സി.ഐ.എസ്.എഫ്, എമിഗ്രേഷൻ തുടങ്ങി എയർപോർട്ടിലെ വിവിധ വിഭാഗങ്ങളുടെയും പ്രതിനിധികൾ യോഗത്തിൽ സംബന്ധിച്ചു.
എയർപോർട്ട് ഡയറക്ടർ മുനീർ മാടമ്പാട്ട്, ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഹജ്ജ് കമ്മിറ്റി മെമ്പർ അഡ്വ. പി. മൊയ്തീൻ കുട്ടി, അസി. സെക്രട്ടറി ജാഫർ കെ. കക്കൂത്ത്്, നോഡൽ ഓഫീസ്സർ, അസ്സയിൻ പി.കെ., ഡെപ്യൂട്ടി ജനറൽ മാനേജർ-ഓപ്പറേഷൻസ് സുനിത വർഗീസ്, ഹരി പി.ആർ, അർഷാദ്, ജയചന്ദ്രൻ AFRRO, മ്രിദുൽകുമാർ സിംഗ് (സൂപ്രണ്ട്, കസ്റ്റംസ്), അജിത്കുമാർ വിശ്വകർമ്മാ, ശ്രീകുമാർ പി.എ്‌സ്. (കസ്റ്റംസ്), പ്രദീപ് മോഹൻ (സി.ഐ.എസ്.എഫ്), സുജിത് ജോസഫ് (സ്റ്റഷൻ മാനേജർ എയർ ഇന്ത്യ എക്‌സ്പ്രസ്സ്്), മുഹമ്മദ് റാഫി, റജീഷ്, റിയാസ് (ഇന്റോ തായി) തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

error: Content is protected !!