തൃക്കുളം ഗവ.വെൽഫെയർ യുപി സ്കൂളിൽ ഇനി റോബോട്ടിക് സാങ്കേതിക വിദ്യ പരിശീലനം

തിരൂരങ്ങാടി : തൃക്കുളം ഗവൺമെൻ്റ് വെൽഫെയർ യുപി സ്കൂളിൽ റോബോട്ടിക് സാങ്കേതിക വിദ്യ പരിശീലനപദ്ധതി കെ പി എ മജീദ് എം എൽ എ ഉദ്ഘാടനം ചെയ്തു. തിരൂർ ഡയറ്റ് മേൽനോട്ടം വഹിക്കുന്ന പദ്ധതിക്ക് വാൽകരൂ ഫൗണ്ടേഷൻ ൻ്റെ സാമ്പത്തിക സഹായത്താൽ ഡീ ലീഡ് ഇൻ്റർനാഷണൽ ആണ് പരിശീലനം നൽകുന്നത്.
തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ കഴിഞ്ഞ വർഷം എൽ എസ് എസ് , യു എസ് എസ് ജേതാക്കളായ കുട്ടികളെ ഉപഹാരം നൽകി അനുമോദിച്ചു.
തിരൂരങ്ങാടി മുനിസിപ്പാലിറ്റി സ്കൂളിന് അനുവദിച്ച സ്മാർട്ട് ക്ലാസ്സ് റൂമിൻ്റെ ഉദ്ഘാടനം ചെയർമാൻ നിർവഹിച്ചു.
എംഎൽഎ ഫണ്ട് ഉപയോഗിച്ച് സ്കൂളിന് ലഭിച്ച ചൈൽഡ് ഫ്രൻഡ്ലി ഫർണിച്ചർ സമർപ്പണ ചടങ്ങും നടന്നു.
ചടങ്ങിൽ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാന്മാരായ ഇഖ്ബാൽ കല്ലിങ്ങൽ , ഇസ്മായിൽ സി പി എന്നിവരും കൗൺസിലർമാരായ ജയശ്രീ എം പി , അലി സി എം എന്നിവരും സംബന്ധിച്ചു.
വാൽകരൂ ഫൗണ്ടേഷൻ സി എസ് ആർ ഹെഡ് സുമി ബിനു പദ്ധതി വിശദീകരണം നടത്തി.
ഡയറ്റ് ഫാക്കൽറ്റി നിഷ പന്താവൂർ , വാൽകരൂ ഫൗണ്ടേഷൻ ഡെപ്യൂട്ടി ജനറൽ മാനേജർ വിജയ് ,അരുൺ എന്നിവരും ഡീ ലീഡ് പ്രോജക്ട് കോ ഫൗണ്ടർ അമൽ എസ് രാജ് ,അർജുൻ സി പി എസ് എം സി ചെയർമാൻ വി വി കുഞ്ഞു , സ്കൂൾ ട്രെയിനിംഗ് കോ ഓർഡിനേറ്റർ പ്രവീഷ്കുമാർ എന്നിവരും വിവിധ സെഷനുകളിൽ പങ്കെടുത്ത് സംസാരിച്ചു.
സ്കൂൾ ഹെഡ്മാസ്റ്റർ വിജയകുമാർ കെ പി. സ്വാഗതവും പി ടി എ. പ്രസിഡൻ്റ് സമാൻ നന്ദിയും പറഞ്ഞു.

error: Content is protected !!