
പരപ്പനങ്ങാടി : കോട്ടക്കലിൽ നിപ ബാധിച്ച് മരിച്ച യുവതിയോടൊപ്പം ആശുപത്രിയിൽ കഴിഞ്ഞിരുന്ന പരപ്പനങ്ങാടി സ്വദേശിനിയായ വയോധികയുടെ മൃതദേഹം ഖബർ അടക്കാൻ അനുമതി. പരപ്പനങ്ങാടി പുത്തരിക്കൽ പാലശ്ശേരി ബീരാൻ കുട്ടിയുടെ ഭാര്യ കെ വി ഫാത്വിമ ബീവി(78) യുടെ മൃതദേഹം ഖബർ അടക്കാനാണ് അനുമതി. പ്രാഥമിക പരിശോധനയിൽ ഫാത്വിമയ്ക്ക് നിപയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അനുമതി.
ഫാത്തിമ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലിരിക്കെയാണ് നിപ രോഗിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നതും പിന്നീട് യുവതി മരിക്കുന്നതും. ഇതിനിടെയാണ് ഫാത്വിമ ബീവി മരിച്ചത്. അതിസമ്പർക്ക പട്ടികയിലുള്ള ആളായതിനാൽ പരിശോധന നടത്താതെ മറവ് ചെയ്യരുതെന്നാണ് അധികൃതർ പറഞ്ഞത്. ഖബറടക്കം ഇന്ന് രാത്രി 8 മണിക്ക് പരപ്പനങ്ങാടി പനയത്തിൽ ജുമാമസ്ജിദിൽ ഖബർസ്ഥാനിൽ നടക്കും
മക്കൾ: ആയിശ ബീവി, ബീരാൻകോയ, ഷറഫുദ്ദീൻ, നൗഷാദ്, ഷമീം. മരുമക്കൾ: അഷ്റഫ്, സൗജത്ത്, ഫൗസിയ, ഹസീന,മുഹ്സിന.