
ഏആര്‍ നഗര്‍ : കൊളപ്പുറം ദേശീയപാതയ്ക്ക് സമീപം രൂപപ്പെട്ട വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് കെ എസ് കെ ടി യു ഏആര്‍ നഗര്‍ പഞ്ചായത്ത് കമ്മറ്റി. കൊളപ്പുറം അങ്ങാടിയുടെ പെട്രോള്‍ പമ്പിനു സമീപം ദേശീയപാത നിര്‍മ്മാണത്തിന് മണ്ണെടുത്ത് കുഴിയാക്കിയതിനാല്‍ വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ കൊതുക് ശല്ല്യം വ്യാപകമാണ്. മഞ്ഞപ്പിത്തരോഗങ്ങള്‍മറ്റുപല രോഗങ്ങള്‍ അടക്കം ഉണ്ടാകാന്‍ സാധ്യതയുണ്ട്.ഒട്ടേറെ ജനങ്ങള്‍ സന്ധിക്കുന്ന സ്ഥലവുമാണ്.വാഹന ഗതാഗത ബുദ്ധിമുട്ടുകള്‍ അടക്കം നേരിടുന്നു. അടിയന്തിരമായി കുഴി മണ്ണിട്ട് നികത്തി വെള്ളക്കെട്ട് തടയണമെന്ന് കമ്മറ്റി ആവശ്യപ്പെട്ടു.
ടി ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ഇ വാസു . കെ സുബ്രഹ്‌മണ്യന്‍ . കെ.ബാലകൃഷ്ണന്‍. പി ശിവദാസന്‍ .എന്നിവര്‍ സംസാരിച്ചു.