Sunday, July 13

അഴിക്കോട് കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം ന്യൂ കട്ടിൽ നിന്നും കാണാതായ 17 കാരന്റേത് ; ബന്ധുക്കൾ തിരിച്ചറിഞ്ഞു

പരപ്പനങ്ങാടി : തൃശൂർ ജില്ലയിലെ അഴിക്കോട് ബീച്ചിൽ യുവാവിൻ്റെ മൃതദേഹം കരക്കടിഞ്ഞു. മൃതദേഹം പാലത്തിങ്ങൽ പുഴയിൽ കാണാതായ യുവാവിൻ്റെതാണന്ന് ബന്ധുക്കൾ എത്തി തിരിച്ചറിഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് പാലത്തിങ്ങൽ ന്യൂകട്ടിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ താനൂർ എടക്കടപ്പുറം സ്വദേശി കമ്മാക്കൻ്റെ പുരക്കൽ ഷാജഹാൻ്റെ മകൻ ജുറൈജ് (17) നെ കാണാതായത്.

അഞ്ച് ദിവസമായി തുടരുന്ന തിരച്ചിലിനിടെയാണ് തൃശൂർ ജില്ലയിലെ അഴിക്കോട് ബീച്ചിൽ രാവിലെ പത്ത് മണിയോടെ അഞ്ച് ദിവസം പഴക്കം തോന്നിക്കുന്ന യുവാവിൻ്റെ മൃതദേഹം കരക്കടിഞ്ഞത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ നടക്കുന്നതിനെയാണ് അഴിക്കോട് കോസ്റ്റൽ പോലീസ് വിവരം അറിയിക്കുന്നത്.

പുഴയിൽ കാണാതാവുന്ന സമയത്ത് ധരിച്ച വസ്ത്രങ്ങളുടെ സാദൃശ്യം തോന്നതിനെ തുടർന്നാണ് താൽക്കാലികമായി തെരച്ചിൽ അവസാനിപ്പിച്ച് ബന്ധുക്കൾ മൃതദേഹം സൂക്ഷിച്ച കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് പുറപ്പെട്ടത്. തുടർന്ന് ബന്ധുക്കൾ സ്ഥിരീകരിക്കുകയായിരുന്നു.

error: Content is protected !!