
തിരൂരങ്ങാടി : എസ് എസ് എഫ് തിരൂരങ്ങാടി ഡിവിഷന്‍ സാഹിത്യോത്സവില്‍ തുടര്‍ച്ചയായ ആറാം തവണയും കൊളപ്പുറം സെക്ടര്‍ ജേതാക്കളായി. തിരൂരങ്ങാടി, വെന്നിയൂര്‍, സെക്ടറുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ക്യാമ്പസ് വിഭാഗത്തില്‍ തിരൂരങ്ങാടി പി എസ് എം ഒ കോളേജ് ജേതാക്കളായി.
പി എം എ സ് ടി കോളേജ് കുണ്ടൂര്‍, മല്‍ഹാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് തിരൂരങ്ങാടി എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. കലാപ്രതിഭയായി കൊളപ്പുറം സെക്ടറിലെ ഇ കെ ഹാദിയും സര്‍ഗപ്രതിഭയായി കുണ്ടൂര്‍ സെക്ടറിലെ ആദില്‍ സലീഖും തെരഞ്ഞെടുക്കപ്പെട്ടു.
അടുത്ത വര്‍ഷം സാഹിത്യോത്സവിന് ആഥിത്യമരുളുന്ന പന്താരങ്ങാടി സെക്ടറിന് നേതാക്കള്‍ പതാക കൈമാറി. സമാപന സംഗമം സമസ്ത കേന്ദ്ര മുശാവറ അംഗം പൊന്മള മുഹിയിദ്ദീന്‍ കുട്ടി ബാഖവി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ജൗഹരി അധ്യക്ഷത വഹിച്ചു. സയ്യിദ് സൈനുല്‍ ആബിദ് തങ്ങള്‍ പ്രാര്‍ഥന നടത്തി.എസ് എസ് എഫ് ഇന്ത്യ സെക്രട്ടറി സ്വാദിഖ് അലി ബുഖാരി അനുമോദന പ്രഭാഷണം നടത്തി. ജേതാക്കള്‍ക്ക് കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് എം എന്‍ കുഞ്ഞിമുഹമ്മദ് ഹാജി ട്രോഫി സമ്മാനിച്ചു.
സി എച്ച് അസ്ഹര്‍, എന്‍ എം സൈനുദ്ദീന്‍ സഖാഫി, പി അബ്ദുര്‍റബ് ഹാജി, ഡോ: ശുഐബ് തങ്ങള്‍, എം നൗഫല്‍, എന്‍ ആബിദ്, സഈദ് സകരിയ്യ , ശാഹുല്‍ ഹമീദ് മുസ്ലിയാര്‍, സി എച്ച് മുജീബുര്‍റഹ്‌മാന്‍, മേലാത്ത് കുഞ്ഞിമുഹമ്മദ്, സുഹൈല്‍ ഫാളിലി, എപി ഖാലിദ് സംബന്ധിച്ചു