ആക്‌സിഡന്റ് റെസ്‌ക്യൂ 24×7 ടീമംഗങ്ങൾക്കുള്ള യൂണിഫോം പ്രകാശനം നടത്തി

മലപ്പുറം : ജില്ല ആക്‌സിഡന്റ് റെസ്‌ക്യൂ 24×7 ടീമംഗങ്ങൾക്കുള്ള യൂണിഫോം പ്രകാശനം തിരൂരങ്ങാടി പോലീസ്
സബ് ഇൻസ്‌പെക്‌ടർ എൻ മുഹമ്മദ് റഫീഖ് , സബ് ഇൻസ്‌പെക്‌ടർ ജീഷ്മ എന്നിവർ ചേർന്ന് നിർവഹിച്ചു.
ചടങ്ങിൽ മലപ്പുറം ജില്ല ആക്‌സിഡന്റ് റെസ്‌ക്യൂ 24×7 ഭാരവാഹികളായ ജംഷീർ കൂരിയാടാൻ ,
സഫൽ കൊല്ലൻഞ്ചേരി, ഫാസിൽ കൂരിയാട്
, റഫീഖ് വള്ളിയേങ്ങൽ ,
അലി വെന്നിയൂർ എന്നിവർ പങ്കെടുത്തു .

സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലായി സേവന സന്നദ്ധരായ ഒരുകൂട്ടം സ്ത്രീകളും യുവാക്കളുമടങ്ങുന്ന സംഘം തന്നെ ആക്‌സിഡന്റ് റെസ്‌ക്യൂ ടീമിനായി സേവനമനുഷ്ഠിക്കുന്നുണ്ട്. വാഹനാപകടങ്ങൾ , പെട്ടെന്ന് ഉണ്ടാകുന്ന മറ്റ് അപകടങ്ങൾ, പ്രകൃതി ദുരന്തങ്ങൾ കാണാതായവരെ കണ്ടെത്തൽ, പുഴയിലും മറ്റും വെള്ളത്തിൽ മുങ്ങിയുള്ള അപകടങ്ങൾ എന്നിവയിലടക്കം ഉള്ള രക്ഷാപ്രവർത്തനങ്ങൾ ആക്‌സിഡന്റ് റെസ്‌ക്യൂ ടീമംഗങ്ങളുടെ മുൻകാല പ്രവർത്തനങ്ങൾ സംസ്ഥാനത്തുടനീളം പൊതുജനങ്ങളുടെ പ്രശംസക്ക് കാരണമായിട്ടുണ്ട് .
മലപ്പുറം ജില്ല ഹെൽപ് ലൈൻ നമ്പർ:
95262 22277

error: Content is protected !!