Thursday, July 17

വള്ളിക്കുന്ന് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുസ്ലിം ലീഗ്

വള്ളിക്കുന്ന് പഞ്ചായത്തിന്റെ അനാസ്ഥക്കും കെടുകാര്യസ്ഥതക്കും എതിരെ പഞ്ചായത്ത് ഓഫീസിലേക്ക് മുസ്ലിം ലീഗ് വള്ളിക്കുന്ന് പഞ്ചായത്ത് കമ്മിറ്റി മാര്‍ച്ച് ധര്‍ണയും സംഘടിപ്പിച്ചു. ജല്‍ ജീവന്‍ ഉടന്‍ പൂര്‍ത്തീകരിക്കുക, പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ സഞ്ചാരയോഗ്യമാക്കുക, തീരെ പരിപാലന നിയമം, പഞ്ചായത്തിന്റെ ഒളിച്ചുകളി അവസാനിപ്പിക്കുക, പരപ്പല്‍ ബീച്ചില്‍ ഭിത്തിയും റോഡും നിര്‍മ്മിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് മാര്‍ച്ച് ധര്‍ണയും സംഘടിപ്പിച്ചത്. പരിപാടി എം എസ് എഫ് സംസ്ഥാന പ്രസിഡണ്ട് പി കെ നവാസ് ഉദ്ഘാടനം ചെയ്തു.

മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് നിസാര്‍ കുന്നുമ്മല്‍ അധ്യക്ഷനായി. കെ പി മുഹമ്മദ് മാസ്റ്റര്‍, മുസ്ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ പി ആസിഫ് മഷ്ഹൂദ്, വി കെ ബാപ്പു ഹാജി, പി പി അബൂബക്കര്‍, എ പി ഹനീഫ, വി പി അബൂബക്കര്‍, റസാക്ക് കൊടക്കാട്, സത്താര്‍ ആനങ്ങാടി, എ. സെയ്തലവി കോയ, എം പി സുബൈദ ടീച്ചര്‍, സമദ് കൊടക്കാട്, വി പി മുസമ്മില്‍, വാഹിദ് കൊടക്കാട്, കെ വി കെ റസാക്ക്, കെ പി ഹനീഫ, സി സുഹറ, എം കെ കബീര്‍, പുഷ്പ മൂന്നു ചിറയില്‍,വി.പി റസിയ പ്രസംഗിച്ചു.

ധര്‍ണ്ണക്ക് മുന്നോടിയായി നടന്ന മാര്‍ച്ചിന് പിടി കാസിം കോയ, കെ എം പി കുഞ്ഞിരായിന്‍, ഇ കെ മൊയ്തീന്‍കുട്ടി, കെ പി നിസാര്‍ അഹമ്മദ്, എ അലി, സി പി ഫൈസല്‍, വി പി സൈനു, വി നാസര്‍, സി ബഷീര്‍, കെ വി ബീരാന്‍കോയ, പി മജീദ്, സുല്‍ഫി, കെ ഹനീഫ, കെ മൊയ്തീന്‍ കോയ, കുഞ്ഞുമുഹമ്മദ്, പി സജീര്‍, കെ കബീര്‍, കെ ഹസ്സന്‍, എ. ആറ്റക്കോയ തങ്ങള്‍, വി പി മൂസ, യൂസഫ്, കെ സമീര്‍, കോയമോന്‍, ടി എ ലത്തീഫ്, കെ പി ഷാജു, എം ഹനീഫ, കെ. രായിന്‍, കെ മുജീബ്, എ കെ ഷഫീഖ്, ഹംസ അയ്യനാരി, കെ ഇര്‍ഷാദ്, എ. ലിയാക്കത്ത് അലി, കെ വി ഷബീബ്, കെ പി ഷാഫി, പി ആഷിക്, ജുനൈസ് സംബന്ധിച്ചു.

error: Content is protected !!