
വള്ളിക്കുന്ന് : ആഴ്ചയിൽ ഒന്നു വീതം 6 ആഴ്ചയിൽ കുടിക്കേണ്ട 6 ഗുളികകൾ കുട്ടികൾ ഒന്നിച്ചു കഴിച്ചതിനെ തുടർന്ന് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം. കുട്ടികളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സ്കൂളിൽ നിന്ന് വിതരണം ചെയ്ത ഗുളികകൾ ആണ് കുട്ടികൾ ഒന്നിച്ചു കഴിച്ചത്. വള്ളിക്കുന്ന് സി ബി എച്ച് എസ് സ്കൂളിലെ 3 കുട്ടികളെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. കുട്ടികളിൽ വിളർച്ച ഇല്ലാതാക്കുന്നതിന് വേണ്ടി നൽകുന്ന അയൺ-ഫോളിക് ആസിഡ് ഗുളികകൾ ആണ് കുട്ടികൾ ഒന്നിച്ചു കഴിച്ചത്. എട്ടാം ക്ലാസിലെ ആണ്കുട്ടികളാണ് മെഡിക്കൽ കോളേജിൽ ഉള്ളത്. ഇന്നലെ ഉച്ചക്ക് 2 മണിക്കാണ് സംഭവം. തിരൂരങ്ങാടി ടുഡേ
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/InbxzKFq7NFIXOJc2f3ByA?mode=ac_thttps://chat.whatsapp.com/InbxzKFq7NFIXOJc2f3ByA?mode=ac_t
കുട്ടികൾക്കു വിതരണം ചെയ്യാൻ ഹെൽത്ത് സെന്ററിൽ നിന്ന് ഗുളിക സ്കൂളിൽ നൽകിയിരുന്നു. ആഴ്ചയിൽ ഒന്നു വീതം കഴിക്കാനായി 6 ഗുളികകൾ വീതമാണ് നൽകി യിരുന്നത്. വീട്ടിൽ വച്ച് രക്ഷിതാക്കളോട് അനുമതി വാങ്ങിയ ശേഷം കഴിക്കാനാണു നിർദേശിച്ചിരുന്നതെന്ന് പ്രധാനാധ്യാപകൻ പറഞ്ഞു. സ്കൂളിലെ 1805 വിദ്യാർഥികൾക്കും ഗുളിക വിതര ണം ചെയ്തിരുന്നു. ഇതിനിടെ ഒരു കുട്ടി മുഴുവൻ ഗുളികകൾ ഒന്നിച്ചു കഴിച്ചതായി വിവരം ലഭിച്ചു. തുടർന്ന് ഒന്നിച്ചു കഴിച്ചവർ ഉണ്ടെങ്കിൽ വിവരം അറിക്കണമെന്നു സ്കൂളിൽ നിന്ന് അനൗൻസ് ചെയ്തപ്പോഴാണ് 3 കുട്ടികൾ കഴിച്ച വിവരം അറിയുന്നത്. എട്ടാം ക്ലാസുകരായ മൂന്നു പേരും 6 ഗുളികകളും ഒരുമിച്ചു കുടിക്കുകയായിരുന്നു. വിവരമറിഞ്ഞ സ്കൂൾ അധികൃതർ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിച്ചു.
ഉടനെ ടി എം എച്ച് ആശുപത്രിയിലും തുടർന്നു ഫറോക്ക് താലൂക്ക് ആശുപത്രിയിലും എത്തിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും നിരീക്ഷണ വാർഡിലാണെന്നും പ്രധാനാധ്യാപകൻ പറഞ്ഞു.