
തിരൂരങ്ങാടി : താലൂക്ക് ആശുപത്രിയിൽ എൻ എച് എം ന്റെയും നഗരസഭയുടെയും സംയുക്ത പദ്ധതിയായ മലിന ജല സംസ്കരണ പ്ലാന്റിന്റെയും, 360 ഡിഗ്രി മെറ്റ ബൊളീക് കെയർ സെന്ററിന്റെയും, കാരുണ്യ കമ്മ്യൂണിറ്റി ഫാർമസിയുടെയും ഉത്ഘാടനങ്ങൾ നാളെ (ചൊവ്വ) ഉച്ചക്ക് 12.00 മണിക്ക് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് നാടിന് സമർപ്പിക്കും.
ആശുപത്രിയിലെ മലിന ജലം സംസ്കരിക്കുന്നതിന് വേണ്ടി നിർമിച്ചതാണ് പ്ലാന്റ്. ജീവിത ശൈലി രോഗ പരിശോധനക്ക് ഉള്ളതാണ് 360 ഡിഗ്രി മെറ്റ ബൊളീക് കെയർ സെന്റർ. വിലക്കുറവിൽ മരുന്ന് ലഭിക്കുന്നതിന് വേണ്ടിയുള്ളതാണ് കാരുണ്യ ഫാർമസി.
ഉദ്‌ഘാടന ചടങ്ങിൽ അബ്ദുസ്സമദ് സമദാനി എംപി, കെ പി എ മജീദ് എം എൽ എ, നഗരസഭ ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടി, ഡി എം ഒ. ഡോ:രേണുക, ഡി പി എം ഡോ: അനൂപ് തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.