Monday, August 11

ദാറുല്‍ ഹുദയെ എന്ത് വില കൊടുത്തും സംരക്ഷിക്കും ; പ്രക്ഷോഭത്തിലൂടെ വ്യക്തമായത് സിപിഎമ്മിന്റെ മനസിലിരുപ്പ് ; മുസ്ലിം ലീഗ്

മലപ്പുറം: ദേശീയ തലത്തില്‍ ശ്രദ്ധേയമായ ചെമ്മാട് ദാറുല്‍ ഹുദാ സര്‍വകലാശാലയ്ക്കെതിരെ നടത്തിയ പ്രക്ഷോഭത്തിലൂടെ സിപിഐഎമ്മിന്റെ മനസ്സിലിരുപ്പ് സമൂഹത്തിന് വ്യക്തമായതായി മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ഹമീദ് എംഎല്‍എ. എന്ത് വിലകൊടുത്തും ദാറുല്‍ഹുദയെ മുസ്ലിം ലീഗ് സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിരവധി സ്വകാര്യ വ്യക്തികളുടെ കച്ചവടസ്ഥാപനങ്ങള്‍ നിലംനികത്തി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. എന്നാല്‍ അവയ്ക്കു നേരെ കണ്ണടയ്ക്കുകയും വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിതമായ മുസ്ലിം സാംസ്‌കാരിക സ്ഥാപനത്തിന് നേരെ പ്രക്ഷോഭം നടത്തുകയും ചെയ്യുന്നതിലൂടെ കേരളത്തില്‍ ആര്‍എസ്എസിന്റെയും ബജ്റംഗ്ദളിന്റെയും ആവശ്യമില്ലെന്ന് സിപിഐഎം തെളിയിച്ചിരിക്കുന്നു. എന്തുവിലകൊടുത്തും ദാറുല്‍ഹുദയെ മുസ്ലിം ലീഗ് സംരക്ഷിക്കുമെന്നും പി അബ്ദുല്‍ഹമീദ് പറഞ്ഞു.

ദാറുല്‍ഹുദക്കെതിരായ ഏതു നീക്കത്തെയും ചെറുത്തുതോല്‍പിക്കും. ഇത്തരം ഇസ്ലാമിക സാംസ്‌കാരിക കേന്ദ്രങ്ങള്‍ക്ക് മുസ്ലിം ലീഗ് രക്ഷാകവചമൊരുക്കും. ദാറുല്‍ഹുദക്കെതിരായ സിപിഐഎം പ്രക്ഷോഭത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച അദ്ദേഹം വ്യാപകമായ പ്രതിഷേധങ്ങള്‍ ഉണ്ടാകണമെന്നും ആഹ്വാനം ചെയ്തു.

error: Content is protected !!