Wednesday, August 13

ദാറുൽഹുദാ സിപിഎം സമരം; മുസ്ലിം ലീഗ് സംരക്ഷണ വലയം ഇന്ന്


തിരൂരങ്ങാടി : ചെമ്മാട് ദാറുല്‍ഹുദാ ഇസ്്ലാമിക് യൂനിവേഴ്‌സിറ്റിക്കെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തിൽ നടന്ന സമരത്തിൽ പ്രതിഷേധിച്ച് തിരൂരങ്ങാടി മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന സംരക്ഷണ വലയം ഇന്ന് ഓഗസ്റ്റ് 13 ന് ബുധനാഴ്ച നടക്കും. വൈകുന്നേരം 4 മണിക്ക്

റാലി ദാറുല്‍ഹുദാ പരിസരത്ത് ആരംഭിച്ച് ചെമ്മാട് ടൗണില്‍ സമാപിക്കും.

കുടിവെള്ളം മലിനമാകുന്നു, വയൽ മണ്ണിട്ട് നികത്തുന്നു എന്നിവ ആരോപിച്ചായിരുന്നു ദാറുൽ ഹുദക്കെതിരെയുള്ള സമരം. എന്നാൽ വിഷയത്തിൽ നിന്നും മാറി യുള്ള പ്രസംഗം വിമർശ നത്തിന് ഇടയാക്കിയിരുന്നു.

സി പി എം സമരത്തിൽ വൈസ് ചാന്സലരും സമസ്ത നേതാവുമായ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിയെയും സ്ഥാപനത്തെയും രൂക്ഷമായി വിമർശി ച്ചിരുന്നു. ഏരിയ കമ്മിറ്റി അംഗങ്ങളായ അഡ്വ. സി ഇബ്രാഹിം കുട്ടി, പരപ്പനങ്ങാടി നഗരസഭ കൗണ്സിലർ കൂടിയായ ടി കാർത്തികേയൻ എന്നിവരാണ് രൂക്ഷ വിമർ ശനം നടത്തിയിരുന്നത്. ഡോ ബഹാഉദ്ദീൻ നദ്‌വിയെ വ്യക്തിപരമായി അക്രമിച്ചതിന് പുറമെ സമസ്തയുടെ സ്ഥാപനതിനെതിരെ താലിബാൻ ആരോപണവും ബഹുസ്വര സമുദായത്തിന് ഭീഷണി എന്ന തരത്തിലൊക്കെ പ്രസംഗം കാടുകയറിയിരുന്നു. ഇത് മുസ്ലിം ലീഗിന് പിടിവള്ളയായി. സമസ്ത സ്ഥാപനങ്ങൾക്കെതിരെ ആരും ഉന്നയിക്കാത്ത ആരോപണം ഉന്നയിച്ചതിലൂടെ സി പി എമ്മിനെതിരെ ലീഗിന് ഒരു വടി ആയിരിക്കുകയാണ്.

error: Content is protected !!