Thursday, August 21

നാലു ദിവസം നീണ്ട് നില്‍ക്കുന്ന കുണ്ടൂര്‍ ഉറൂസ് മുബാറക്കിന് ഭക്തിനിര്‍ഭരമായ തുടക്കം

തിരൂരങ്ങാടി : നാലു ദിവസങ്ങളിലായി നടക്കുന്ന കുണ്ടൂര്‍ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ 20 ാമത് ഉറൂസ് മുബാറക്കിന് സാദാത്തുകളുടെയും പണ്ഡിതന്മാരുടെയും സാന്നിധ്യത്തില്‍ കുണ്ടൂര്‍ ഗൗസിയ്യയില്‍ ഭക്തിനിര്‍ഭരമായ തുടക്കം. ഉറൂസ് മുബാറകിന് ഇന്നലെ വൈകുന്നേരം സമസ്ത പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ് ലിയാര്‍ കൊടി ഉയര്‍ത്തിയതോടെയാണ് തുടക്കം കുറിച്ചത്. തുടര്‍ന്ന് നടന്ന സ്വഹീഹുല്‍ ബുഖാരി ദര്‍സിന് സുലൈമാന്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി.തുടര്‍ന്ന് നടന്ന മഖാം സിയാറതിന് താനാളൂര്‍ അബ്ദു മുസ്ലിയാര്‍ നേതൃത്വം നല്‍കി. ഹംസ മഹ്‌മൂദി തൃശൂരിന്റെ നേതൃത്വത്തില്‍ മജ്‌ലിസുല്‍ മഹബ്ബ നടന്നു.

ഇ സുലൈമാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ വൈകുന്നേരം ഏഴിന് നടന്ന ഉദ്ഘാടന സമ്മേളനം പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത ട്രഷറര്‍ കോട്ടൂര്‍ കുഞ്ഞമ്മു മുസ്ലിയാര്‍ പ്രാര്‍ഥന നടത്തി . വണ്ടൂര്‍ അബ്ദുര്‍റഹ്‌മാന്‍ ഫൈസി, സി മുഹമ്മദ് ഫൈസി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ അഹ്‌സനി പ്രഭാഷണം നടത്തി. ശേഷം നടന്നു ബുര്‍ദാ വാര്‍ഷികത്തിന്‍ അബ്ദുല്‍ ഖാദിര്‍ ഹാജി കിണാശ്ശേരിയുടെ നേതൃത്വത്തില്‍ കേരളത്തിലെ പ്രഗല്‍ഭ ബുര്‍ദ സംഘങ്ങള്‍ അണിനിന്നു.സമാപന പ്രാര്‍ഥനക്ക് സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തന്നൂര്‍ നേതൃത്വം നല്‍കി. കാലത്ത് അനുഗ്രഹം തേടി മമ്പുറം മഖാം, ഓമച്ചപ്പുഴ മഖാം, ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാര്‍ മഖാം, ഒകെ ഉസ്താദ് മഖാം, വേങ്ങര കോയപ്പാപ്പമഖാം എന്നിവിടങ്ങളില്‍ സിയാറത്ത് യാത്ര നടന്നു.

നാളെ 1 -30 ന് നടക്കുന്ന മൗലിദ് പാരായണത്തിന് ഇ കെ മുഹമ്മദ് അഹ്‌സനി,ഇ കെ ഫാറൂഖ് സഖാഫി,ഇ കെ രിഫാഈ മുസ്ലിയാര്‍ നേതൃത്വം നല്‍കും. വൈകുന്നേരം നാലിന് ‘തെന്നിന്ത്യയിലെ ഗരീബ് നവാസ്’ എന്ന വിഷയത്തില്‍ പഠന സംഗമം നടക്കും. സയ്യിദ് ഉണ്ണിക്കോയ തങ്ങള്‍ കുരുവമ്പലം പ്രാര്‍ഥന നടത്തും.മുസ്തഫ പി എറയ്ക്കല്‍ വിഷയമവതരിപ്പിക്കും .5:30 ന് ‘കുണ്ടൂര്‍ ഉസ്താദിന്റെ ലോകം’ എന്ന പേരില്‍ നടക്കുന്ന സംഭാഷണത്തില്‍ ബഷീര്‍ ഫൈസി വെണ്ണക്കോട്,ഡോ.ഫൈസല്‍ അഹ്‌സനി രണ്ടത്താണി സംബന്ധിക്കും.

രാത്രി 7 മണിക്ക് ആത്മീയ സമ്മേളനം നടക്കും.ശൈഖുനാ ചാപ്പനങ്ങാടി ബാപ്പു മോല്യാരുപ്പാപ്പയുടെ ദിക്ര്‍ മജിലിസിന് സയ്യിദ് മുഹമ്മദ് ബാഖിര്‍ ശിഹാബ് തങ്ങള്‍ അധ്യക്ഷതയില്‍ അതാഉള്ള അഹ്‌സനി നേതൃത്വം നല്‍കും.സയ്യിദ് ഷാഹുല്‍ ഹമീദ് ജിഫ്രി കൊടിഞ്ഞി പ്രാര്‍ത്ഥന നടത്തും. ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി പ്രഭാഷണം നടത്തും. സമാപന പ്രാര്‍ത്ഥനക്ക് നൂറുസ്സാദാത്ത് ബായാര്‍ തങ്ങള്‍ നേതൃത്വം നല്‍കും

ആഗസ്റ്റ് 23 ശനി രാവിലെ 10 മണിക്ക് ഖുതുബിയ്യത്ത് മജിലിസ് നടക്കും.സയ്യിദ് KPS തങ്ങള്‍ കരിപ്പോള്‍,സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍,ഹുസൈന്‍ സഖാഫി തെന്നല നേതൃത്വം നല്‍കും. ഉച്ചക്ക് 2 മണിക്ക് ബഷീര്‍ മുസ്ലിയാര്‍ അണ്ടോണയുടെ നേതൃത്വത്തില്‍ നിശീദ നടക്കും.വൈകുന്നേരം 4 മണിക്ക് ‘ ആധ്യാത്മിക ജീവിതത്തിന്റെ സൗന്ദര്യം’എന്ന പ്രമേയത്തില്‍ സെമിനാര്‍ നടക്കും.സയ്യിദ് ജരീര്‍ അഹ്‌സനി കൊളപ്പുറം പ്രാര്‍ത്ഥന നിര്‍വഹിക്കും.സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി കൂരിയാട് അധ്യക്ഷത വഹിക്കും.അബ്ദുല്ല ഇര്‍ഫാനി സയ്യിദാബാദ്,അബ്ദുല്‍ വാഹിദ് അഹ്‌സനി ആറ്റുപുറം,ശംവീല്‍അഹ്‌സനി ഇരുമ്പുചോല അവതരണം നടത്തും

രാത്രി 7 മണിക്ക് അനുസ്മരണ സമ്മേളനം നടക്കും. സയ്യിദ് ജലാലുദ്ദീന്‍ ജീലാനി വൈലത്തൂര്‍ അധ്യക്ഷതയില്‍ ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം നിര്‍വഹിക്കും. സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി കടലുണ്ടി പ്രാര്‍ത്ഥന നിര്‍വഹിക്കും.ഡോ.കെ ടി ജലീല്‍ എംഎല്‍എ മുഖ്യാതിഥിയാവും. സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി,അലി ബാഖവി ആറ്റുപുറം, ഡോ.ദേവര്‍ശ്ശോല അബ്ദുസ്സലാം മുസ്ലിയാര്‍ പ്രഭാഷണം നടത്തും.സയ്യിദ് ജഅ്ഫര്‍ തുറാബ് പാണക്കാട് സമാപന പ്രാര്‍ത്ഥന നടത്തും.

സമാപന ദിവസമായ ആഗസ്റ്റ് 24 ഞായര്‍ രാവിലെ 8 മണിക്ക് സയ്യിദ് സൈതലവി കോയ ജമലുല്ലൈലി പാങ്ങ് തങ്ങളുടെ നേതൃത്വത്തില്‍ ഖത്മുല്‍ ഖുര്‍ആന്‍ സംഗമം നടക്കും. 9 മണിക്ക് അബ്ദുല്‍ ലത്തീഫ് സഖാഫി മമ്പുറത്തിന്റെ നേതൃത്വത്തില്‍ ശാദുലി റാത്തീബ് നടക്കും. 11 മണിക്ക് തിരുനബി (സ്വ) പഠന സംഗമം നടക്കും. കെ.പി.എച്ച് തങ്ങള്‍ കാവനൂരിന്റെ അധ്യക്ഷതയില്‍ ഷാഫി സഖാഫി മുണ്ടമ്പ്ര,അബ്ദുല്‍ മജീദ് അരിയല്ലൂര്‍,റഹ്‌മത്തുള്ള സഖാഫി എളമരം പ്രഭാഷണം നടത്തും.സയ്യിദ് ഹസന്‍ ശാത്വിരി തോട്ടക്കാട് പ്രാര്‍ത്ഥന നടത്തും. ഉച്ചക്ക് 3 മണിക്ക് ‘ബഹുസ്വര ഇന്ത്യയിലെ മുസ്ലിം ജീവിതം ‘ എന്ന വിഷയത്തില്‍ നടക്കുന്ന ഫിഖ്ഹ് പഠന സംഗമത്തിന് അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല,മുഹിയുദ്ദീന്‍ ബുഖാരി ചേറൂര്‍ നേതൃത്വം നല്‍കും. വൈകുന്നേരം 4മണിക്ക് നടക്കുന്ന തസ്‌കിയ സംഗമത്തിന് അഹമ്മദ് അബ്ദുല്ല അഹ്‌സനി ചെങ്ങാനി നേതൃത്വം നല്‍കും.

രാത്രി 7 ന്നടക്കുന്ന സമാപന സമ്മേളനം റഈസുല്‍ ഉലമ ഇ.സുലൈമാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ ബദറുസ്സാദാത്ത് സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. അമീനുശ്ശരീഅ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഹുബ്ബു റസൂല്‍ പ്രഭാഷണം നടത്തും.മന്ത്രി വി അബ്ദുറഹ്‌മാന്‍ അതിഥിയാവും.പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍,പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി,വണ്ടൂര്‍ അബ്ദുറഹ്‌മാന്‍ ഫൈസി,കൂറ്റമ്പാറ അബ്ദുറഹ്‌മാന്‍ ദാരിമി, ഡോ.അബ്ദുല്‍ ഹകീം അസ്ഹരി കാന്തപുരം, ഡോ. ടി അബൂബക്കര്‍ കാടമ്പുഴ പ്രഭാഷണം നടത്തും.സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് ഹൈദ്രൂസ് മുത്തു കോയ തങ്ങള്‍ എളങ്കൂര്‍ നേതൃത്വം നല്‍കും.

ഉറൂസിന്റെ ഭാഗമായിനടക്കുന്ന പരിപാടിയില്‍ സംബന്ധിക്കുന്ന ആയിരങ്ങള്‍ക്ക് ഭക്ഷണവും മറ്റുമായി മികച്ച സൗകര്യങ്ങളാണ് ഗൗസിയ്യ അങ്കണത്തില്‍ ഒരുക്കിയിരിക്കുന്നത്.

error: Content is protected !!