
കൊച്ചി : യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്ഥാനം രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവച്ചത് തികഞ്ഞ ധാര്‍മികതയുടെ പേരിലാണെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. രാഹുല്‍ രാഷ്ട്രീയ നേതൃത്വത്തില്‍ നിന്നു മാറിനില്‍ക്കുന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കുകയാണ്. സമാന കേസുകളില്‍ സിപിഎമ്മും ബിജെപിയും സ്വീകരിക്കാത്ത മാതൃകയാണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സ്വീകരിച്ചതെന്നും ഇതിനേക്കാള്‍ ഗുരുതരമായ കേസുകളില്‍ ആരോപണവിധേയരായ ആളുകള്‍ നിയമസഭയില്‍ ഉള്ളതുകൊണ്ടാണു രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് എം.വി.ഗോവിന്ദന്‍ പോലും ആവശ്യപ്പെടാത്തതെന്നും സണ്ണി ജോസഫ് പറഞ്ഞു.