
നന്നമ്പ്രയിൽ പുതിയ സഹകരണ സംഘം പ്രവർത്തനം ആരംഭിച്ചു. നന്നമ്പ്ര പഞ്ചായത്ത് സ്‌കിൽ ഡവലപ്‌മെന്റ് മൾട്ടി പർപസ് ഇൻഡസ്ട്രിയൽ കോ ഒപ്പറേറ്റീവ് സൊസൈറ്റി എന്ന പേരിലാണ് സംഘം പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്.
സംസ്ഥാന വ്യവസായ സഹകരണ വകുപ്പിന് കീഴിൽ ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ നിയന്ത്രണത്തിൽ ഉള്ള
മൾട്ടി പർപ്പസ് സ്കിൽ ഡെവലപ്മെൻ്റ് ഇൻഡസ്ട്രിയൽ കോ ഓപറേറ്റീവ് സൊസൈറ്റി, ഗ്രാമീണ തലത്തിലുള്ള സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, വിദഗ്ദ- അവിദഗ്ധ തൊഴിലുകൾ, നൈപുണി വികസനം എന്നിവ ഉറപ്പ് വരുത്തുക തുടങ്ങിയ ലക്ഷ്യത്തോടെ നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രവർത്തന പരിധിയാക്കിയാണ് ആരംഭിച്ചിട്ടുള്ളത്. തൊഴിലില്ലായ്മ പരിഹരിക്കുക, ചെറുകിട ഉല്പാദന യൂണിറ്റുകൾ, സ്‌കിൽ പാർക്കുകൾ, പ്രദേശിക സർക്കാറുകളുടെ പദ്ധതി നിർവഹണ ഏജൻസിയായി പ്രവർത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
മുസ്ലിം ലീഗ് നേതാക്കളുടെ നേതൃത്വത്തിൽ ആണ് സൊസൈറ്റി ആരംഭിച്ചത് എങ്കിലും ഇത് പാർട്ടി നിയന്ത്രണത്തിൽ ആകില്ല എന്നാണ് അറിയുന്നത്. ലീഗുകാരായ വ്യക്തികളുടെ സംഘം എന്ന നിലയിലാണ് ഇത് അവതരിപ്പിക്കുന്നത്. കഴിഞ്ഞ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയിലുണ്ടായിരുന്ന ഭാരവാഹികളുടെ നേതൃത്വത്തിൽ ആണ് സംഘം രൂപീകരിച്ചിട്ടുള്ളത്. സംഘത്തെ അംഗീകരിക്കുന്ന ആർക്കും അംഗത്വം നൽകും എന്നാണ് ഭാരവാഹികൾ പറയുന്നത്.
സംഘത്തിന്റെ പ്രസിഡന്റ് ആയി പൂഴിക്കൽ സലീമിനെയും വൈസ് പ്രസിഡന്റ് ആയി കെ കെ റസാഖ് ഹാജിയെയും ഭരണസമിതി യോഗം തിരഞ്ഞെടുത്തു.
സലീം പൂഴിക്കൽ, റസാക്ക് ഹാജി കെ കെ, മദാരി അബ്ദു റഹിമൻ ഹാജി, പച്ചായി ബാവ, ഷമീർ പൊറ്റാണിക്കൽ, മൊയ്‌ദീൻ കുട്ടി പച്ചായി, മുസ്തഫ പനയത്തിൽ, നാസർ കെ കെ, അനീസ് തലാപ്പിൽ, ജിജേഷ് കുന്നുമ്മൽ, സൈനബ ടീച്ചർ എം പി, ജസീല കാരകുണ്ടിൽ, മുബീന സി ടി എന്നിവരാണ് ഭരണസമിതി അംഗങ്ങൾ.