Saturday, August 23

പീസ് കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തു

എ ആര്‍ നഗര്‍: വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ തൊട്ടശ്ശേരിയറ ശാഖായുടെ കീഴില്‍ നിര്‍മിച്ച കോണ്‍ഫറന്‍സ് ഹാള്‍ ലജ്‌നത്തുല്‍ ബുഹൂഥില്‍ ഇസ്ലാമിയ്യ സംസ്ഥാന അധ്യക്ഷന്‍ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനം വിസ്ഡം സംസ്ഥാന പ്രസിഡന്റ് പി എന്‍ അബ്ദുലത്തീഫ് മദനിയും ഉദ്ഘാടനം ചെയ്തു.


യുവ പ്രഭാഷകനായ സി പി മുഹമ്മദ് ബാസില്‍ മുഖ്യ പ്രഭാഷണം നടത്തി, അബൂബക്കര്‍ മാസ്റ്റര്‍, വിജീഷ് എം പി,ശങ്കരന്‍ ചാലില്‍,മാലിക് സലഫി, ഹനീഫ ഓടക്കല്‍, ഫൈസല്‍ തലപ്പാറ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ആസിഫ് സ്വാലാഹി അധ്യക്ഷത വഹിച്ചു, ഇസ്മായില്‍ കല്ലാക്കന്‍ സ്വാഗതവും ജാബിര്‍ സ്വാലാഹി നന്ദിയുംപറഞ്ഞു.

error: Content is protected !!