
പ്രൊഫ.പാമ്പളളി മഹ് മൂദിന്റേത് മാതൃകാപരമായ പൊതു ജീവിതം: അഡ്വ.പി.എം.എ.സലാം
തിരൂരങ്ങാടി: പ്രൊഫ.പാമ്പളളി മഹ് മൂദിന്റേത് ഏറ്റവും മാതൃകാപരമായ പൊതു ജീവിതമായിരുന്നു വെന്ന് മുസ് ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എം.എ സലാം പറഞ്ഞു. കോൺഫെഡറേഷൻ ഓഫ് കേരളാ കോളേജ് ടീച്ചേഴ്സ് (സി.കെ.സി.ടി) എന്ന അധ്യാപക സംഘടന കെട്ടിപ്പടുക്കുവാൻ അദ്ദേഹം അഹോരാത്രം അധ്വാനിക്കുകയും സമൂഹത്തിന് ഗുണകരമായ ആശയങ്ങൾ ഏറ്റവും സമർത്ഥമായി അവതരിപ്പിക്കുകയും ചെയ്തു.
നാട്ടുകാർക്ക് ഏറെ പ്രിയങ്കരനായ പൊതു പ്രവർത്തകനായിരുന്നു പാമ്പളളി മഹ് മൂദെന്നും പി.എം.എ.സലാം തുടർന്നു.
സി കെ.സി.ടി സ്ഥാപക നേതാവും മുൻസംസ്ഥാന പ്രസിഡന്റുമായിരുന്ന പി.എസ്.എം ഒ കോളേജ് ഇംഗ്ലീഷ് വിഭാഗം പ്രൊഫസർ പാമ്പളളി മഹ് മൂദ് അനുസ്മരണ സമ്മേളനം ചെമ്മാട് സി.എച്ച് സൗധത്തിൽ വെച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.എസ്.എം.ഒ കോളേജ് മുൻ പ്രിൻസിപ്പൽ
മേജർ കെ. ഇബ്രാഹിം അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു.
സി.കെ.സി.ടി സംസ്ഥാന പ്രസിഡന്റ് പ്രൊഫ.കെ.പി.മുഹമ്മദ് സലീം അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി സി. എച്ച് അബ്ദുൽ ലത്തീഫ് സ്വാഗതം പറഞ്ഞു. കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റ് മെമ്പർ ഡോ.പി റഷീദ് അഹമ്മദ്, സി.കെ.സി.ടി മുൻ ജനറൽ സെക്രട്ടറി ഡോ. എസ് ഷിബിനു, സി.കെ.സി.ടി സംസ്ഥാന
ട്രഷറർ ഡോ.അബ്ദുൽ മജീദ് കൊടക്കാട്, പി.എസ്.എം.ഒകോളേജ് പ്രിൻസിപ്പൽ ഡോ.കെ.നിസാമുദീൻ, സി.കെ.സി.ടി സംസ്ഥാന ഭാരവാഹികളായ ഡോ.ടി. ആബിദ് മണ്ണാർക്കാട്, ഡോ.മുജീബ് നെല്ലിക്കുത്ത്, ഡോ.പി.അഹമ്മദ് ഷരീഫ്, ഡോ.അബ്ദുൽ അസീസ് പാലത്തിങ്ങൽ, ഡോ.ഇ.കെ.അനീസ് അഹമ്മദ്, റീജിയണൽ കമ്മിറ്റി പ്രസിഡന്റ് ഡോ.ഷുക്കൂർ ഇല്ലത്ത്, ഡോ.ഹസീബ്, ഷാഫി ഒളളക്കൽ, കെ.റംല, പി.എസ്.എം.ഒകോളേജ് അലുംനി ഭാരവാഹികളായ അലീഷ, അനസ് എന്നിവർ സംസാരിച്ചു. ഡോ.ടി.അബ്ദുൽ കരീം നന്ദി രേഖപ്പെടുത്തി.