
ദേശീയതലത്തില്‍ മികവുതെളിയിച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ‘മിനിസ്റ്റേഴ്‌സ് അവാര്‍ഡ് ഫോര്‍ എക്‌സലന്‍സ്’ മന്ത്രി ഡോ. ആര്‍. ബിന്ദുവില്‍ നിന്ന് കാലിക്കറ്റ് സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റ്യൻ ഏറ്റുവാങ്ങി. സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പും സ്റ്റേറ്റ് ലെവല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍ കേരളയും (എസ്.എല്‍.ക്യു.എ.സി.) ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. 2024 വര്‍ഷത്തെ എന്‍.ഐ.ആര്‍.എഫ്. റാങ്കിങ്, യു.ജി.സിയുടെ ‘നാക്’ പരിശോധനയില്‍ എ പ്ലസ് ഗ്രേഡ് നേട്ടം എന്നിവ പരിഗണിച്ചാണ് കാലിക്കറ്റിന് പുരസ്‌കാരം. കാലടി സംസ്‌കൃത സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. കെ.കെ. ഗീതാകുമാരി, സര്‍വകലാശാലാ ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. അബ്രഹാം ജോസഫ്, സിന്‍ഡിക്കേറ്റഗം ഡോ. ടി. മുഹമ്മദ് സലീം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഫോട്ടോ : ‘മിനിസ്റ്റേഴ്‌സ് അവാര്‍ഡ് ഫോര്‍ എക്‌സലന്‍സ്’ മന്ത്രി ഡോ. ആര്‍. ബിന്ദുവില്‍ നിന്ന് കാലിക്കറ്റ് സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റ്യൻ ഏറ്റുവാങ്ങുന്നു
പി.ആർ. 1213/2025
ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആന്റ് അനലിറ്റിക്‌സ്
സീറ്റൊഴിവ്
കാലിക്കറ്റ് സർവകലാശാലാ കമ്പ്യൂട്ടർ സയൻസ് പഠനവകുപ്പിലെ പ്രോജക്ട് മോഡ് പ്രോഗ്രാമായ പി.ജി. ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആന്റ് അനലറ്റിക്സിൽ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർക്ക് സെപ്റ്റംബർ 19-ന് രാവിലെ 11 മണിക്ക് പഠനവകുപ്പിൽ ഹാജരായി പ്രവേശനം നേടാം. ഫോൺ : 0494 2407325.
പി.ആർ. 1214/2025
ഓഡിറ്റ് കോഴ്സ് റഗുലർ പരീക്ഷ:
അപേക്ഷാ തീയതി നീട്ടി
വിദൂര വിഭാഗം (CBCSS – 2023 പ്രവേശനം) ബി.എ., ബി.കോം., ബി.ബി.എ. വിദ്യാർഥികളുടെ ഒന്ന് മുതൽ നാല് വരെയുള്ള ഓഡിറ്റ് കോഴ്സ് റഗുലർ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 20 വരെ നീട്ടി. വിശദ വിജ്ഞാപനവും, പരീക്ഷാ ഷെഡ്യൂളും വിദൂര വിഭാഗം വെബ്‌സൈറ്റിൽ. ഫോൺ : 0494 2400288, 2407356.
പി.ആർ. 1215/2025
എഫ്.വൈ.യു.ജി.പി.
മൈനർ ഗ്രൂപ്പ് സെലക്ഷൻ
അഫിലിയേറ്റഡ് കോളേജുകൾക്ക് 2025 പ്രവേശനം നാലു വർഷ ബിരുദ പ്രോഗ്രാം (എഫ്.വൈ.യു.ജി.പി.) മൈനർ ഗ്രൂപ്പ് സെലക്ഷനുള്ള അവസാന തീയതി സെപ്റ്റംബർ 24 വരെ നീട്ടി. തിരഞ്ഞെടുത്ത മൈനർ ഗ്രൂപ്പ് മാറ്റം വരുത്തുന്നതിന് സർവകലാശാലാ പരീക്ഷാ ഭവനിലെ എഫ്.വൈ.യു.ജി.പി. സെല്ലില്ലേക്ക് ഇ – മെയിലായി അപേക്ഷിക്കണം ( [email protected] ).
പി.ആർ. 1216/2025
പരീക്ഷ
ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് – ആറാം സെമസ്റ്റർ (2019 മുതൽ 2022 വരെ പ്രവേശനം) ഏപ്രിൽ 2025, (2017, 2018 പ്രവേശനം) നവംബർ 2025, പത്താം സെമസ്റ്റർ (2019, 2020 പ്രവേശനം) ഏപ്രിൽ 2025, (2017, 2018 പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ഒക്ടോബർ 14-നും നാലാം സെമസ്റ്റർ (2019 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2025, (2017, 2018 പ്രവേശനം) നവംബർ 2025, എട്ടാം സെമസ്റ്റർ (2019 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2025, (2017, 2018 പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ഒക്ടോബർ 15-നും തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പി.ആർ. 1217/2025
പരീക്ഷാഫലം
പത്താം സെമസ്റ്റർ (CBCSS – 2020 പ്രവേശനം) ഇന്റഗ്രേറ്റഡ് – എം.എസ്. സി. ബോട്ടണി വിത് കംപ്യൂട്ടേഷണൽ ബയോളജി, സൈക്കോളജി, എം.എ. സോഷ്യോളജി – ഏപ്രിൽ 2025 റഗുലർ പരീക്ഷകളുടെയും ഒൻപതാം സെമസ്റ്റർ (CBCSS – 2020 പ്രവേശനം) ഇന്റഗ്രേറ്റഡ് – എം.എസ് സി. ബോട്ടണി വിത് കംപ്യൂട്ടേഷണൽ ബയോളജി – നവംബർ 2024 റഗുലർ പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം.
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ (CBCSS – SDE) എം.എ. സോഷ്യോളജി, എം.എ. ഹിസ്റ്ററി (2022 പ്രവേശനം) ഏപ്രിൽ 2025, (2020, 2021 പ്രവേശനം) ഏപ്രിൽ 2024 പരീക്ഷകളുടെയും എം.എ. അറബിക്, എം.കോം. (2022, 2023 പ്രവേശനം) ഏപ്രിൽ 2025, (2020, 2021 പ്രവേശനം) ഏപ്രിൽ 2024 പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ (CBCSS – SDE) എം.എ. സംസ്‌കൃത സാഹിത്യം (സ്പെഷ്യൽ) (2022, 2023 പ്രവേശനം) ഏപ്രിൽ 2025, (2021 പ്രവേശനം) ഏപ്രിൽ 2024 പരീക്ഷകളുടെയും എം.എ. സംസ്‌കൃത ഭാഷയും സാഹിത്യവും (ജനറൽ) (2022, 2023 പ്രവേശനം) ഏപ്രിൽ 2025 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.
പി.ആർ. 1218/2025