Sunday, September 21

പരപ്പനങ്ങാടിയിൽ പെയിന്റിങ്ങ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു

പരപ്പനങ്ങാടി : പെയിൻ്റിംങ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് കാൽ വഴുതി വീണ് ബീഹാർ സ്വദേശി മരിച്ചു.

ഇന്ന് വൈകുന്നേരം മൂന്ന് മണിയോടടുത്താണ് സംഭവം.
പരപ്പനങ്ങാടി പുത്തരിക്കലിലെ വ്യാപാര സ്ഥാപനത്തിന് മുകളിൽ പെയിൻ്റിംങ് ജോലിക്കിടെ താഴെ വീണാണ് അപകടം.

ബീഹാറിലെ കജേത ദക്ഷിൺതോല പോസ്റ്റ് സാറാ ഇസ്താ ബറാർ വാർഡ് 9 കജേതല സ്വദേശി മുഹമ്മദ് ഹജ്റത്ത് അലി (29) ആണ് മരിച്ചത്.

കെട്ടിടത്തിൽ നിന്ന് വീണതിനെ തുടർന്ന് പരപ്പനങ്ങാടിയിലേയും തിരൂരങ്ങാടിയിലേയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.

error: Content is protected !!