Monday, October 27

പ്രമുഖ പണ്ഡിതൻ മഞ്ഞപ്പറ്റ ഹംസ മുസ്ലിയാർക്ക് കർമ്മ നാടിന്റെ ആദരം

 തിരൂരങ്ങാടി : പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ താജു ശ്ശരീഅ: മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാർക്ക് കർമ മണ്ണിൻ്റെ ആദരം. മൂന്ന് പതിറ്റാണ്ടിലേറയായി മൂന്നിയൂർ പ്രദേശത്ത് ആത്മീയ വെെജ്ഞാനിക മേഖലയിൽ നേതൃത്വം നൽകി വരുന്ന  ഹംസ മുസ് ലിയാർക്ക് നൽകിയ ആദരവ് ഒരു ദേശത്തിൻ്റെ ആദരവായി .  മൂന്നിയൂർ നിബ്രാസ് ക്യാമ്പസിൽ നടന്ന പരിപാടി ഒരു ദേശത്തിൻ്റെ സ്നേഹാദരവായി.   പൊൻമള അബ്ദുൽ ഖാദിർ മുസ്‌ലിയാർ പരിപാടി ഉദ്ഘാടനം ചെയ്തു. സയ്യിദ് ശറഫുുദ്ദീൻ ജമലുല്ലെെലി പ്രാർഥന നടത്തി. പി മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി ആദരവ് സമർപിച്ചു. അബ്ദുർറസാഖ് അഹ്സനി ആട്ടീരി ആമുഖ പ്രഭാഷണം നടത്തി.

  ഡോ: ദേവർശോല അബ്ദുസലാം മുസ് ലിയാർ, എം എൻ കുഞ്ഞിമുഹമ്മദ് ഹാജി, ഊരകം അബ്ദുർറഹ്മാൻ സഖാഫി, , ലുഖ്മാനുൽ ഹകീം സഖാഫി പുല്ലാര , സയ്യിദ് ഹബീബ് തുറാബ് സഖാഫി, എം മുഹമ്മദ് സ്വാദിഖ്,
സയ്യിദ് ഇസ്ഹാഖ് ബുഖാരി,, പഞ്ചായത്ത് അംഗം കല്ലൻ അഹമ്മദ് ഹുസെെൻ, പെരുവള്ളൂർ അബ്ദുല്ല ഫെെസി, ബശീർ ഹാജി പടിക്കൽ,, കെ ടി ബശീർ അഹ്സനി, ഇ മുഹമ്മദ് അലി സഖാഫി,
ഇൽയാസ് സഖാഫി കൂമണ്ണ, ഡോ: മുഹമ്മദ് ഫെെള് വെളിമുക്ക്, മുഹമ്മദ് ബാഖവി ചേലേമ്പ്ര തുടങ്ങിയവർ സംബന്ധിച്ചു. പി മുഹമ്മദ് ഇഖ്ബാൽ സ്വാഗതവും ടി വി സെെഫുദ്ദീൻ നന്ദിയും പറഞ്ഞു.

        സമാപന പ്രാർഥനക്ക് സയ്യിദ് എളങ്കൂർ മുത്തു കോയ തങ്ങൾ നേതൃത്വം നൽകി

error: Content is protected !!