
വള്ളിക്കുന്ന് : സി ബി ഹയർസെക്കന്ററി സ്കൂളിൽ നടക്കുന്ന ഉപജില്ലാ സ്കൂൾ കലോത്സവത്തിന് വർണ്ണാഭമായ തുടക്കം. നവംബർ 3, 4, 5, 6 തീയതികളിൽ നടക്കുന്ന പരപ്പനങ്ങാടി ഉപജില്ല കലോത്സവം വള്ളിക്കുന്ന് നിയോജകമണ്ഡലം എം എൽ എ അബ്ദുൽ ഹമീദ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ശൈലജ ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്വാഗതം സന്ധ്യാ വി കലോത്സവം കൺവീനർ, എ ഇ ഒ ബിന്ദു പി ,സിന്ധു എപി,ശശികുമാർ,എം കെ കബീർ,പി പ്രസന്നകുമാർ,എ പി ബാലകൃഷ്ണൻ,മുഹമ്മദ് ഷമീം,പ്രേമൻ പരുത്തിക്കാട്,സി ഉണ്ണിമൊയ്തു,വി അബൂബക്കർ,എം പ്രേമൻ മാസ്റ്റർ,പാണ്ടി ഹസൻ,കെ സിജു,പി കെ സിനു,എ വി ഷറഫലി,സി രമ്യ,മുനീർ താനാളൂർ,ഇർഷാദ് ഓടക്കൽ,കെ കെ ഷബീർ അലി,സിപി റാഫിക്ക്,കെ അജീഷ്,പി വിനക്,എന്നിവർ ആശംസകൾ അറിയിച്ചു.ചടങ്ങിന് ഹെഡ്മാസ്റ്റർ വി പ്രവീൺകുമാർ നന്ദി പറഞ്ഞു.