
ജീവിത വിശുദ്ധിയാണ് പ്രബോധന മാർഗം: റശീദലി തങ്ങൾ
തിരൂരങ്ങാടി : ജീവിത വിശുദ്ധിയാണ് പ്രബോധന മാർഗമാവേണ്ടതെന്നും അറബികളിലൂടെ കേരളത്തിൽ ഇസ്ലാം പ്രചരിച്ചത് അപ്രകാരമാണെന്നും പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങൾ. ജനങ്ങൾ മതത്തെ കുറിച്ച് കൂടുതൽ പഠിക്കാൻ സന്നദ്ധരായതും ഉന്നത സ്ഥാപനങ്ങൾ സ്ഥാപിതമാവാൻ കാരണമായതും ജീവിത വിശുദ്ധി കാത്തുസൂക്ഷിച്ച പൂർവ്വികരുടെ പരിശ്രമമാണെന്നും തങ്ങൾ പറഞ്ഞു. ദാറുൽഹുദാ നേതൃസ്മൃതി-പ്രാർഥനാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈസ് പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈൽ അധ്യക്ഷനായി. ഒമാനിൽ നടന്ന 3-ാമത് ഏഷ്യൻ അറബിക് ഡിബേറ്റ് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ ഫഹ്മിദ് ഖാൻ, മുഹമ്മദ് ശക്കീബ്, അബ്ദുൽ മുഹൈമിൻ, മുഹമ്മദ് നൂഞ്ഞേരി എന്നിവർക്കുള്ള പുരസ്കാരം തങ്ങൾ നൽകി.
ദാറുൽഹുദാ സ്ഥാപക നേതാക്കളായ ഡോ. യു. ബാപ്പുട്ടി ഹാജി, എം.എം ബശീർ മുസ്‌ലിയാർ, സി.എച്ച് ഐദറൂസ് മുസ്‌ലിയാർ, ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ലിയാർ, സയ്യിദ് ഉമർ അലി ശിഹാബ് തങ്ങൾ, സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങൾ, ചെമ്മുക്കൻ കുഞ്ഞാപ്പു ഹാജി, പ്രൊഫ. ഇ. മുഹമ്മദ് തുടങ്ങിയ സ്ഥാപന നേതാക്കളെയും ദാറുൽഹുദാ അഭുദയകാംക്ഷികളെയും അനുസ്മരിച്ച് അബ്ദുസ്സമദ് പൂക്കോട്ടൂർ പ്രഭാഷണം നിർവഹിച്ചു.
പ്രാർഥനാ സംഗമത്തിന് അബ്ദുന്നാസ്വിർ ഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട് നേതൃത്വം നൽകി. യു. ശാഫി ഹാജി ചെമ്മാട് , കെ. എം സൈദലവി ഹാജി പുലിക്കോട്, ബി.എസ്.കെ തങ്ങൾ എടവണ്ണപ്പാറ, സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, സി. യൂസുഫ് ഫൈസി മേൽമുറി, ഇ.കെ ഹസൻ കുട്ടി ബാഖവി, കെ.സി മുഹമ്മദ് ബാഖവി, പി. ഇസ്ഹാഖ് ബാഖവി ചെമ്മാട് , ഇബ്രാഹിം ഫൈസി തരിശ്, ഇ.കെ അബൂബക്കർ ഫൈസി, ഹംസ ഹാജി മൂന്നിയൂർ, അബ്ദുള്ള ഹാജി ഓമച്ചപ്പുഴ , കബീർ ഹാജി ഓമച്ചപ്പുഴ , ഇബ്രാഹിം ഹാജി െതയ്യിലക്കടവ്, ഇ.കെ മുഹമ്മദ് ഹാജി ക്രസൻ്റ്, ചെറീത് ഹാജി പങ്കെടുത്തു.