
തിരൂരങ്ങാടി : ലയൺസ് ക്ലബ് തിരുരങ്ങാടിയുടെയും ചെമ്മാട് പ്രതിഭ ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്റർ നാഷണൽ പീസ് പോസ്റ്റർ മത്സരം 2025 ന്റെ ഭാഗമായി ചിത്രരചന മത്സരം നടത്തി.”ഒന്നിച്ച് ഒന്നായി ” എന്ന ആശയത്തെ മുൻ നിർത്തി നടന്ന മത്സരത്തിൽ മുഹമ്മദ് ഫഹീം (ഒന്നാം സ്ഥാനം) അക്സ ഗ്ലാഡിസ് (രണ്ടാം സ്ഥാനം) അദ്വിദേയ (മൂന്നാം സ്ഥാനം) വിജയികളായി. പ്രസിദ്ധ ചിത്രകാരന്മാരായ മാസ്റ്റർ സുരേഷ്, ആശാരിക്കൽ സുകുമാർ എന്നിവർ വിധി കർത്താക്കളായി.
തൃക്കുളം ഗവ ഹൈസ്കൂളിൽ നടന്ന പരിപാടി ലയൺസ് ക്ലബ് ജില്ലാ കോർഡിനേറ്റർ കെ കെ മനോജ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൌൺസിൽ തിരുരങ്ങാടി താലൂക്ക് പ്രസിഡന്റ് ടി കെ അബ്ദുറഷീദ് മുഖ്യ പ്രഭാഷണം നടത്തി.
ലയൺസ് ക്ലബ് സോണൽ ചെയർപേഴ്സൺ ഡോ. സ്മിത അനി, ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ എം പി സിദ്ധീഖ്, ഡോ. കെ ശിവാനന്ദൻ എന്നിവർ ആശംസ പ്രസംഗം നടത്തി. പ്രതിഭ ലൈബ്രറി പ്രസിഡന്റ് പി സി സാമുവൽ ആധ്യക്ഷം വഹിച്ചു. ലയൺസ് ക്ലബ് ജില്ലാ കോർഡിനേറ്റർ അബ്ദുൽ അമർ സ്വാഗതവും, പ്രതിഭ തിയേറ്റേഴ്സ് സെക്രട്ടറി പി ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.