
മലപ്പുറം: പൊതുവിദ്യാലയങ്ങള്‍ക്ക് വേണ്ടി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നടത്തിയ ‘എന്റെ വിദ്യാലയം എന്റെ അഭിമാനം’ റീല്‍സ് മത്സരത്തില്‍ സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി എ.വി.എച്ച്.എസ് പൊന്നാനി. 101 സ്‌കൂളുകളാണ് മത്സരത്തിലുണ്ടായിരുന്നത്. എം.എസ്.പി എച്ച്.എസില്‍ വെച്ച് നടന്ന ചടങ്ങില്‍ പുരസ്‌കാര ജേതാക്കള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. പതിനാല് ജില്ലകളേയും ഉള്‍പ്പെടുത്തി ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡുകള്‍ സമ്മാനിച്ചു. ജി.എച്ച്.എസ് വടശ്ശേരിയും എ.എം.എല്‍.പി.എസ് ഏടയൂര്‍ നോര്‍ത്തും ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനുള്ള അവാര്‍ഡ് നേടി.
അവാര്‍ഡിന് അര്‍ഹമായ മറ്റ് സ്‌കൂളുകള്‍:- ജി.എച്ച്.എസ്.എസ് ഇരുമ്പുഴി, ജി.എച്ച്.എസ് മരുത, വി.എം.സി ജി.എച്ച്.എസ് വണ്ടൂര്‍, ജി.എച്ച്.എസ് മൂത്തേടത്ത്, ഐ.യു.എച്ച്.എസ് പറപ്പൂര്‍, ഡി.യു.എച്ച്.എസ് പാണക്കാട്, വി.പി.കെ.എം.എം.എച്ച്.എസ് പുത്തൂര്‍ പള്ളിക്കല്‍, ഓറിയന്റല്‍ എച്ച്.എസ് തിരൂരങ്ങാടി, ഇ.എം.ഇ.എ എച്ച്.എസ് കൊണ്ടോട്ടി, എസ്.എസ്.എച്ച്.എസ് എസ്. മൂര്‍ക്കനാട്, ജി.വി.എച്ച്.എസ്. നെല്ലിക്കുത്ത്, ജി.എച്ച്.എസ് ചേരിയം മങ്കട, ജി.ആര്‍.എച്ച്.എസ് കോട്ടക്കല്‍, പി.എം.എസ്.എ.എച്ച്.എസ്.എസ് എളങ്കൂര്‍, എന്‍.എച്ച്.എസ് കൊളത്തൂര്‍, എസ്.എന്‍.എം.എച്ച്.എസ്.എസ് പരപ്പനങ്ങാടി, എസ്.ഒ.എച്ച്.എസ് അരീക്കോട്, ടെക്നിക്കല്‍ എച്ച്.എസ് പെരിന്തല്‍മണ്ണ, പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂര്‍, എ.എം.എല്‍.പി.എസ് ചേങ്ങോട്ടൂര്‍, എസ്.എച്ച്,എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ, ജി.എച്ച്.എസ് പേരശ്ശന്നൂര്‍, ജി.എച്ച്.എസ്.എസ് തുവ്വൂര്‍.
കൈറ്റ് വിക്ടേഴ്സ് ചാനലില്‍ ലൈവായി സംപ്രേഷണം ചെയ്ത ചടങ്ങില്‍ ജില്ലയിലെ വിദ്യാര്‍ഥികള്‍ ആശയവിനിമയം നടത്തി. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ. മുഹമ്മദ് ഷെരീഫ് ചടങ്ങില്‍ പങ്കെടുത്തു.