Friday, November 21

ബാലാവകാശ വാരാഘോഷം: ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പ് സംഘടിപ്പിച്ചു

മലപുറം : ബാലാവകാശ വാരാഘോഷത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് ബാലസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായി ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പും വടംവലി മത്സരവും സംഘടിപ്പിച്ചു. തവനൂര്‍ ഗവ. ചില്‍ഡ്രന്‍സ് ഹോം ടര്‍ഫിലായിരുന്നു മത്സരം. ബാലസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായി ആറാം തവണയാണ് ജില്ലാ ശിശു സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഫുട്ബാള്‍ ചാംപ്യന്‍ഷിപ് സംഘടിപ്പിച്ചത്.

ഗവ. ചില്‍ഡ്രന്‍സ് ഹോം തവനൂര്‍, തിരൂര്‍ക്കാട് യതീംഖാന, മങ്കട യതീംഖാന, പി.എം.എസ്.എ കാട്ടിലങ്ങാടി, അന്‍വാറുല്‍ ഇസ്ലാം തീരൂര്‍ക്കാട്, ദാറുന്നജാത്ത് കരുവാരക്കുണ്ട് ശാന്തിഭവനം ചില്‍ഡ്രന്‍സ് ഹോം എന്നീ ബാല സംരക്ഷണ സ്ഥാപനങ്ങളിലെ ആണ്‍കുട്ടികള്‍ പങ്കെടുത്ത ഫുട്ബോള്‍ മത്സരത്തില്‍ ദാറുന്നജാത്ത് കരുവാരക്കുണ്ട് വിജയികളായി. മങ്കട യതീംഖാന റണ്ണേഴ്സ് ആയി. ദാറുന്നജാത്ത് കരുവാരക്കുണ്ട്, തിരൂര്‍ക്കാട് യതീംഖാന, ശാന്തിഭവനം രണ്ടത്താണി, മങ്കട യതീംഖാന, എന്‍ട്രി ഹോം ഫോര്‍ ഗേള്‍സ് എന്നീ സ്ഥാപനങ്ങളിലെ പെണ്‍കുട്ടികള്‍ തമ്മില്‍ നടന്ന വടംവലി മത്സരത്തില്‍ മങ്കട യത്തീംഖാനയും വിജയികളായി.

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഷാജിത ആറ്റാശ്ശേരിയുടെ നേതൃത്വത്തില്‍ വനിതാ ശിശു വികസന വകുപ്പിലെ വനിതാ ഉദ്യോഗസ്ഥരും എന്‍ട്രി ഹോം ഫോര്‍ ഗേള്‍സിലെ പെണ്‍കുട്ടികളും തമ്മില്‍ നടത്തിയ സൗഹൃദ മത്സരത്തില്‍ എന്‍ട്രി ഹോം ഫോര്‍ ഗേള്‍സിലെ പെണ്‍കുട്ടികള്‍ വിജയികളായി.

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ. മമ്മു, അംഗങ്ങളായ എ. സതീഷ്, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങളായ ശ്രീജ പുളിക്കല്‍, അഡ്വ. ഷബു ഷബീബ്, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.കെ. മുഹമ്മദ് സാലിഹ്, പ്രൊബേഷന്‍ ഓഫീസര്‍ അഡ്വ. പി. ഫവാസ്, ഗവ. ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് എന്‍.ടി. സൈനബ, ചില്‍ഡ്രന്‍സ് ഹോം കൗണ്‍സിലര്‍ എന്‍ട്രി ഹോം മാനേജര്‍ ശ്രുതി, പി.ടി. ശിഹാബുദ്ദീന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

error: Content is protected !!