
പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് മുസ്ലിം ലീഗ് സ്ഥാനാർഥി ഷഹീമ മൻസൂറിൻ്റെ പോസ്റ്റർ പ്രകാശനം ചെട്ടിയാംകിണർ ടൗണിൽ മുസ്ലിം ലീഗ് നേതാക്കൾ നിർവഹിച്ചു.
ചെട്ടിയാംകിണർ ടൗണിൽ നടന്ന ചടങ്ങിൽ വാർഡ് പ്രസിഡൻ്റ് ഏലായി അലവി കുട്ടി ഹാജി, ടൗൺ കമ്മിറ്റി സെക്രട്ടറി സി.സി. സൈതലവി, പ്രവാസിലീഗ് പഞ്ചായത്ത് സെക്രട്ടറി റഷീദ് ഏലായി എന്നിവർക്ക് പുറമെ പി.എം. നൗഷാദലി, കെ.കെ. കുഞ്ഞിമൊയ്‌ദീൻ, കെ.കെ. മുസ്തഫ, കെ.കെ. ഹുസൈൻ, സി.സി. അഷ്‌റഫ്, ബാജി മോൻ, സി.കെ. ഷാഫി, ഷരീഫ് തുടങ്ങിയ പ്രമുഖ നേതാക്കളും പങ്കെടുത്തു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശക്തി പകരുന്നതിൻ്റെ ഭാഗമായാണ് പോസ്റ്റർ പ്രകാശനം നടന്നത്