Sunday, January 11

തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലാ പഞ്ചായത്തിലേക്കുള്ള 182 സ്ഥാനാർത്ഥികളുടെ 285 നാമനിര്‍ദേശ പത്രികകളും സ്വീകരിച്ചു

തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലാ പഞ്ചായത്തിലെ 33 ഡിവിഷനുകളിലേക്കും മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. 182 സ്ഥാനാർത്ഥികളുടേതായി ലഭിച്ച 285 നാമനിര്‍ദേശ പത്രികകളും വരണാധികാരിയായ ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് സൂക്ഷ്മ പരിശോധനയിൽ സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് ഉപവരണാധികാരി കൂടിയായ എ.ഡി.എം. എന്‍.എം.മെഹറലി, തെരഞ്ഞെടുപ്പ് വിഭാഗത്തിലെ വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സൂക്ഷ്മപരിശോധനയില്‍ സംബന്ധിച്ചു. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 24 ആണ്.

ജില്ലാ പഞ്ചായത്തിലെ വിവിധ ഡിവിഷനുകളിലേക്ക് പത്രിക നൽകിയ സ്ഥാനാര്‍ഥികളുടെ എണ്ണം ചുവടെ:

വഴിക്കടവ് (ജനറല്‍)- 5, മൂത്തേടം(സ്ത്രീ)- 4, വണ്ടൂര്‍(സ്ത്രീ)- 5, കരുവാരക്കുണ്ട് (ജനറല്‍)- 5, മേലാറ്റൂര്‍ (ജനറല്‍)- 4, ഏലംകുളം (സ്ത്രീ)-6, അങ്ങാടിപ്പുറം (പട്ടികജാതി)- 5, ആനക്കയം (സ്ത്രീ)- 5, മക്കരപറമ്പ് (സ്ത്രീ)- 5, കുളത്തൂര്‍ (സ്ത്രീ)- 5, കാടാമ്പുഴ (സ്ത്രീ)- 5, കുറ്റിപ്പുറം (സ്ത്രീ)- 5, തവനൂര്‍ (സ്ത്രീ)- 5, ചങ്ങരംകുളം (ജനറല്‍)- 9, മാറഞ്ചേരി (സ്ത്രീ)- 4, തിരുന്നാവായ (സ്ത്രീ)- 5, മംഗലം (സ്ത്രീ)- 5, പുത്തനത്താണി (ജനറല്‍)- 6, പൊന്‍മുണ്ടം (ജനറല്‍)- 8, താനാളൂര്‍ (പട്ടികജാതി സ്ത്രീ)- 4, നന്നമ്പ്ര (ജനറല്‍)- 7, ഒതുക്കുങ്ങല്‍ (ജനറല്‍)- 7, പൂക്കോട്ടൂര്‍ (സ്ത്രീ)- 5, ചേറൂര്‍ (സ്ത്രീ)- 5, വേങ്ങര (ജനറല്‍)- 7, വെളിമുക്ക് (ജനറല്‍)- 5, തേഞ്ഞിപ്പലം (ജനറല്‍)- 10, പുളിയ്ക്കല്‍ (പട്ടികജാതി സ്ത്രീ)- 4, വാഴക്കാട് (ജനറല്‍)- 5, അരീക്കോട് (ജനറല്‍)- 5, തൃക്കലങ്ങോട് (ജനറല്‍)- 7, എടവണ്ണ (ജനറല്‍)- 6, ചുങ്കത്തറ (സ്ത്രീ)- 4.

error: Content is protected !!