
നന്നമ്പ്ര : പഞ്ചായത്തിൽ നന്ന മ്പ്ര ബ്ലോക്ക് ഡിവിഷനിൽ കോണ്ഗ്രസിലെ സ്ഥാനാർഥി പ്രശ്നം പരിഹരിച്ചു. വിമതരായി പത്രിക നൽകിയവർ പിൻവലിച്ചു. മണ്ഡലം പ്രസിഡന്റ് ഷാഫി പൂക്കയിലിനെ സ്ഥാനാര്ഥിയാക്കാൻ നേതൃത്വം തീരുമാനിച്ചു. പഞ്ചായത്തിൽ കോണ്ഗ്രസിന് അനുവദിച്ച ബ്ലോക്ക് സീറ്റ് ആണ് നന്ന മ്പ്ര ഡിവിഷൻ. എന്നാൽ 3 പേർ ഇവിടേക്ക് അവകാശ വാദം ഉന്നയിച്ചു. മണ്ഡലം പ്രസിഡന്റ് ഷാഫി പൂക്കയിൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും പഞ്ചായത്ത് യു ഡി എഫ് ചെയർമാനും ആയ എൻ.വി.മൂസക്കുട്ടി, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീലങ്ങത്ത് അബ്ദുസ്സലാം എന്നിവർ നോമിനേഷൻ നൽകിയിരുന്നു. മൂസക്കുട്ടി , ഡി സി സി പ്രസിഡന്റ് വി എസ്. ജോയ് ഗ്രൂപ്പും മറ്റു രണ്ടു പേരും ആര്യാടൻ ഷൗക്കത്ത് വിഭാഗക്കാരും ആണ്. നേതൃ തലത്തിൽ നടത്തിയ ചർച്ചയിൽ ആണ് ശാഫിക്ക് നൽകാൻ തീരുമാനിച്ചത്. പകരം സംഘടന ഭാരവാഹിത്വം ഓഫർ ചെയ്തതായാണ് അറിയുന്നത്. തീരുമാനം ആയതോടെ വിമതരായി പത്രിക നൽകിയ വർ പത്രിക പിൻവലിച്ചു. കോണ്ഗ്രെസ്സിൽ നിന്ന് രാജി വെച്ച് പത്രിക നൽകിയിരുന്ന മുൻ ബ്ലോക്ക് ജനറൽ സെക്രട്ടറി പുല്ലാണി ഭാസ്കരനും പത്രിക പിന്വലിച്ചിട്ടുണ്ട്.