14 കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമം; അമ്മ പങ്കാളിയുടെ ലൈംഗീകായവം അരിഞ്ഞു കളഞ്ഞു

പതിനാലു വയസ്സുള്ള മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പങ്കാളിയുടെ ലൈംഗികാവയവം വീട്ടമ്മ അരിഞ്ഞുകളഞ്ഞു. യുപിയിലെ ലഖിംപുർഖേരി ജില്ലയിൽ മഹേവ്‌ഗഞ്ച് മേഖലയിലാണു സംഭവം. മുപ്പത്തിയാറുകാരിയായ അമ്മ മദ്യപാനിയായ ഭർത്താവിൽനിന്നു മാറി രണ്ടു വർഷമായി മുപ്പത്തിരണ്ടുകാരനൊപ്പം താമസിച്ചുവരികയായിരുന്നു. പീഡനത്തിൽ നിന്ന് മകളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ അമ്മയെയും അക്രമിച്ചപ്പോഴാണ് ജനനേന്ദ്രിയം അരിഞ്ഞു കളഞ്ഞത്.

‘‘സംഭവം നടക്കുമ്പോൾ പാടത്തു പണിയെടുക്കുകയായിരുന്നു ഞാൻ. പെട്ടെന്ന് വീട്ടിൽവന്ന് അയാളെ കയ്യോടെ പിടികൂടാനായി. മകളെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ എന്നെയും ആക്രമിച്ചു. ഇതേത്തുടർന്ന് അടുക്കളയിൽനിന്നു കത്തിയെടുത്തുകൊണ്ടുവന്ന് അയാളെ പാഠംപഠിപ്പിക്കാനായി ലൈംഗികാവയവം ചെത്തിക്കളയുകയായിരുന്നു. ചെയ്തതിൽ യാതൊരു ഖേദവും തോന്നുന്നില്ല’’ – അമ്മ വ്യക്തമാക്കി.

‘‘ആരോപണവിധേയനായ മുപ്പത്തിരണ്ടുകാരനെതിരെ കേസ് എടുത്തിട്ടുണ്ട്. പോക്സോ, ഐപിസി 376 (പീഡനം) വകുപ്പുകൾ പ്രകാരമാണ് കേസ്. ഇയാളുടെ സ്ഥിതി ഗുരുതരമായതിനാൽ ചികിത്സയ്ക്കായി ലക്നൗവിലേക്ക് റഫർ ചെയ്തിരിക്കുകയാണ്’’ – ലഖിംപുർ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ചന്ദ്രശേഖർ സിങ് അറിയിച്ചു.

error: Content is protected !!