Sunday, December 21

സത്യപ്രതിജ്ഞക്ക് മുൻപ് തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് നിയുക്ത കൗൺസിലർ

തിരൂരങ്ങാടി: സത്യപ്രതിജ്ഞക്ക് മുൻപ് തന്നെ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് മാതൃകയായിരിക്കുകയാണ് തിരൂരങ്ങാടി മുനിസിപ്പാലിറ്റി ഇരുപത്തിയൊന്നാം ഡിവിഷനിലെ നിയുക്ത കൗൺസിലർ കെ എം മുഹമ്മദ്.
തിരഞ്ഞെടുപ്പ് സമയത്ത് വോട്ട് ചോദിച്ച സ്ഥാനാർഥി വീടുകളിൽ എത്തിയപ്പോൾ കൊടിമരം കൂച്ചാൽ ലിങ്ക് റോഡിലെ പള്ളിയുടെ സമീപമുള്ള ലിങ്ക് റോഡ് അവസാനിക്കുന്ന ഭാഗത്ത് കോൺഗ്രീറ്റ് ചെയ്ത് നൽകും എന്നായിരുന്നു വാഗ്ദാനം. കന്നി മത്സരത്തിൽ തന്നെ വാർഡിൽ നിന്ന് റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച മുഹമ്മദ് സത്യപ്രതിജ്ഞക്ക് മുൻപ് തന്നെ വാഗ്ദാനം നിറവേറ്റുകയായിരുന്നു. ഡിവിഷൻ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നിർമ്മാണം പൂർത്തീകരിച്ചത്. കെ കെ മുസ്തഫ , സമദ് പികെ , ഹാരിസ് കെ , അബ്ദുൽ ഹമീദ് എം സി , മുഹമ്മദലി സി പി , അബ്ദുറഹ്മാൻ കൊടപ്പന , ഷബീറലി തയ്യിൽ , ഷറഫുദ്ദീൻ മച്ചിങ്ങൽ , കബീർ തണുപ്പൻ , മുബഷിർ കെ കെ എന്നിവർ പങ്കെടുത്തു.

error: Content is protected !!