Sunday, December 28

‘ഓർമ്മകൾക്കെന്ത് സുഗന്ധം” പ്രകാശനം ചെയ്തു

പെരുമണ്ണ: യുവ സാഹിത്യകാരൻ പ്രദീപ് അറയങ്കരയുടെ “ഓർമ്മകൾക്കെന്ത് സുഗന്ധം” എന്ന ചെറുകഥാ സമാഹാരം പെരുമണ്ണ മഹാവിഷ്ണു ക്ഷേത്രത്തിനടുത്ത് വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ പ്രകാശനം ചെയ്തു. വാർഡ് മെമ്പർ ബഷീർ പെരുമണ്ണ അധ്യക്ഷസ്ഥാനം വഹിച്ചു. സാന്ദീപനി വയലാർ ഗ്രൂപ്പ് മെമ്പർ തേവൻ കെ കെ, സാന്ദീപനിയിൽ നിന്നും പുസ്തകം ഏറ്റുവാങ്ങി. നാരായണൻ നീലമന പുസ്തകാവതരണം നടത്തി.
ചടങ്ങിൽ ശ്രീ റിനീഷ്, ശ്രീ ലിബാസ് മൊയ്ദീൻ, നോവലിസ്റ്റ് മുഹമ്മദ്, ശ്രീ ഹമീദ് മാസ്റ്റർ, എടരിക്കോട് ബുക്കാറ ലൈബ്രറി സെക്രട്ടറി ചന്ദ്രൻ കെ.പി. എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി. പെരുമണ്ണ യുവജനകൂട്ടായ്മ അംഗം ശ്രീ അഭിലാഷ് നന്ദി അറിയിച്ചു.
പരിപാടിയോടനുബന്ധിച്ച് പെരുമണ്ണ യുവജനകൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രദേശത്ത് വെച്ച് കോട്ടക്കൽ അഹല്യ കണ്ണാശുപത്രിയുമായി ചേർന്ന് സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന് പ്രദേശവാസികളിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചു.
തുടർന്ന് വൈകുന്നേരം പുരോഗമന കലാ സാഹിത്യ സംഘം, പെരുമണ്ണ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എം. ടി. വാസുദേവൻ നായർ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ഇതോടൊപ്പം പ്രദേശത്ത് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളായ അക്ഷയ്, ശാദിൽ, ബിൻഷാദ് എന്നിവരെ ആദരിച്ചു. അനുസ്മരണ സമ്മേളനത്തിൽ ഡോ. ഉണ്ണി ആമപ്പാറക്കൽ എം. ടി.യെ അനുസ്മരിച്ചുകൊണ്ട് പ്രഭാഷണം നടത്തി.
സാഹിത്യവും സാമൂഹിക സേവനവും സാംസ്‌കാരിക അനുസ്മരണവും ഒരുമിച്ച് ചേർന്ന പരിപാടി പ്രദേശത്തെ സാംസ്‌കാരിക ജീവിതത്തിന് പുതുമ പകർന്നു.

*

error: Content is protected !!