Wednesday, December 31

അസാപില്‍ വിവിധ ഒഴിവുകള്‍: അപേക്ഷ ക്ഷണിച്ചു

മലപ്പുറം :അസാപ് കേരളയുടെ പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ആപ്ലിക്കേഷന്‍ ഡെവലപ്പര്‍-വെബ് ആന്റ് മൊബൈല്‍ (യോഗ്യത-ഏതെങ്കിലും ബിരുദം, പ്രത്യേകിച്ച് ഇലക്ട്രോണിക്സ്/കംപ്യൂട്ടര്‍ സയന്‍സ്/എന്‍ജിനീയറിങ്/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/സയന്‍സ്, വെബ് ആന്റ് മൊബൈല്‍ രംഗത്ത് രണ്ട് വര്‍ഷത്തെ പരിചയം.)
വെയര്‍ഹൗസ് എക്‌സിക്യൂട്ടീവ് (യോഗ്യത-പ്ലസ്ടു, വെയര്‍ഹൗസിങ് മേഖലയില്‍ മൂന്ന് വര്‍ഷത്തെ വ്യവസായ പരിചയവും ഒരു വര്‍ഷത്തെ ട്രെയിനിങ് പരിചയവും).
ഡ്രോണ്‍ സര്‍വീസ് ടെക്നിഷ്യന്‍(യോഗ്യത- ഇലക്ട്രോണിക്സ്/ഏറോനോട്ടിക്കല്‍ എന്‍ജിനീയറിങ് ഡിപ്ലോമ/ബിരുദം.
ഡ്രോണ്‍ സര്‍വീസ് ടെക്നിഷ്യന്‍ ആയി രണ്ട് വര്‍ഷത്തെ പരിചയവും ഒരു വര്‍ഷം ട്രെയിനിങ് പരിചയവും).
എ.ഐ ആന്റ് എം.എല്‍ ജൂനിയര്‍ ടെലികോം ഡാറ്റാ അനലിസ്റ്റ് (യോഗ്യത- സയന്‍സ്/ഇലക്ട്രോണിക്സ്/ടെലികോം/ഐ.ടി./അനുബന്ധ വിഷയങ്ങളില്‍ ബിരുദം, ആക്ടീവ് നെറ്റ്വര്‍ക്ക്/ഐ.ഒ.ടി ഡൊമെയ്ന്‍ മേഖലയില്‍ രണ്ട് വര്‍ഷത്തെ പരിചയം).
ഡെവ്ഒപ്സ് എന്‍ജിനീയര്‍ ട്രെയ്‌നര്‍ (യോഗ്യത-ഏതെങ്കിലും വിഷയത്തില്‍ ബിരുദം, മുന്‍ഗണന സയന്‍സ്/കംപ്യൂട്ടര്‍ സയന്‍സ്/ഇലക്ട്രോണിക്‌സ് ആന്റ് എന്‍ജിനീയറിങ്/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി. എ.ഐ.ബി.ഡി.എയില്‍ രണ്ട് വര്‍ഷത്തെ ഇന്‍ഡസ്ട്രി പരിചയം, ഇന്റേണ്‍ഷിപ്പ്, അപ്രന്റിസ്ഷിപ്പ് എന്നിവ ഉള്‍പ്പെടും. ഡാറ്റാ അനാലിസിസ്, ഡാറ്റാ സയന്‍സ്, ബിഗ് ഡാറ്റാ, അല്ലെങ്കില്‍ എ.ഐയില്‍ പ്രവര്‍ത്തന പരിചയം ഉണ്ടായിരിക്കണം).
ജൂനിയര്‍ ഡാറ്റാ അനലിസ്റ്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ട്രെയ്‌നര്‍ (യോഗ്യത- ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്റ് ഇന്‍ഷുറന്‍സ് അല്ലെങ്കില്‍ റീട്ടെയില്‍ അസറ്റ് മാനേജ്മെന്റ് മേഖലയിലുള്ള ബിരുദം.
അഞ്ച് വര്‍ഷത്തെ ഇന്‍ഡസ്ട്രി പരിചയം, കൂടാതെ ഒരു വര്‍ഷത്തെ ട്രെയ്‌നിങ് പരിചയം) എന്നീ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ [email protected] ലേക്ക് ബയോഡാറ്റ അയക്കണം. ഫോണ്‍-9495999704.

error: Content is protected !!