
വള്ളിക്കുന്ന് മണ്ഡലം മുസ്ലിം ലീഗ് സപ്ത ദിന ജന മുന്നേറ്റ യാത്രക്ക് സ്വാഗതസംഘം , രൂപീകരിച്ചു
വള്ളിക്കുന്ന് : വിദ്വേഷ രാഷ്ട്രീയത്തിനും ദുർ ഭരണത്തിനുമെതിരെ വള്ളിക്കുന്ന് മണ്ഡലം മുസ്ലിം ലീഗ് ഫെബ്രുവരി 9 മുതൽ 15 വരെ നടത്തുന്ന സപ്തദിന ജനമുന്നേറ്റയാത്രയുടെ സ്വാഗതസംഘ രൂപീകരണം തിങ്ങി നിറഞ്ഞ സദസിൽ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എം.എ. ഖാദർ ഉൽഘാടനം ചെയ്തു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് Dr VP അബ്ദുൽ ഹമീദ് ക്യാപ്റ്റനും ജനറൽ സെക്രട്ടറി എം.എ. അസിസ് വൈസ് ക്യാപ്റ്റനും ട്രഷറർ KP മുഹമ്മദ് മാസ്റ്റർ ഡയരകടറുമായാണ് സപ്തദിന ജനമുന്നേറ്റയാത്ര.
വി.പി. സൈതലവി എന്ന കുഞ്ഞാപ്പു ചെയർമാനും മുസ്തഫ തങ്ങൾ ജനറൽ കൺവീനറും CK ഷരീഫ് ട്രഷററുമായി 301 അംഗ കമ്മറ്റി രൂപീകരിച്ചു . സ്വാഗത സംഘ രൂപീകരണ കൺവെൻഷനിൽ PM ഷാഹുൽ ഹമീദ്, സവാദ് കള്ളിയിൽ, ഹനീഫ മൂന്നിയൂർ, pp അബ്ദുറഹ്മാൻ, എം. സൈതലവി, KP അമീർ, ഉമ്മർ കരിപ്പൂർ,വി.പി. ഫാറൂഖ് ഇ.കെ ബഷീർ എന്നിവർ പ്രസംഗിച്ചു. ഹസ്സൻ ചേലാമ്പ്ര, നിസാർ കുന്നമ്മൽ,അബ്ദു പള്ളിക്കൽ, ചെറീത് മാസ്റ്റർ, ബീരാൻകുട്ടി മാസ്റ്റർ,ആസിഫ് മശ്ഹൂദ് , CA ബഷീർ, M.M .ബഷീർ, K റഫീഖ്, U.ഷംസുദ്ദീൻ, എന്നിവർ നേതൃത്വം നൽകി.