എസ്എസ്എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവ് സമാപിച്ചു; വേങ്ങര ഡിവിഷൻ ജേതാക്കളായി

Copy LinkWhatsAppFacebookTelegramMessengerShare

തിരൂരങ്ങാടി: ഇരുപത്തി ഒൻപതാമത് എസ്എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവിന് പ്രൗഢമായ സമാപ്തി. 581 പോയിന്റുകളുമായി വേങ്ങര ഡിവിഷൻ ഒന്നാം സ്ഥാനം നേടി.

തിരൂരങ്ങാടി, കോട്ടക്കൽ ഡിവിഷനുകൾ 498, 439 പോയന്റുകൾ നേടി യഥാക്രമം 2, 3 സ്ഥാനങ്ങൾക്കർഹരായി. തേഞ്ഞിപ്പലം 426 പോയിന്റ്, താനൂർ 357 പോയിന്റ്, പുത്തനത്താണി 327 പോയിന്റ്, പരപ്പനങ്ങാടി 313 പോയിന്റ്, വളാഞ്ചേരി 229 പോയിന്റ്, തിരൂർ 216 പോയിന്റ്, പൊന്നാനി 208 പോയിന്റ്, എടപ്പാൾ 199 പോയിന്റുകൾ നേടി. കാമ്പസ്‌ വിഭാഗം സാഹിത്യോത്സവിൽ പി എസ് എം ഒ കോളേജ് തിരൂരങ്ങാടി ജേതാക്കളായി. സിപിഎ കോളേജ് പുത്തനത്താണി, മലയാളം യൂണിവേഴ്സിറ്റി തിരൂർ രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ജില്ലയിലെ 40 കാമ്പസുകളിൽ നിന്നുള്ള മത്സരാർത്ഥികൾ സാഹിത്യോത്സവിൽ സംബന്ധിച്ചു. കോട്ടക്കൽ ഡിവിഷനിൽ നിന്ന് ഹൈസ്കൂൾ വിഭാഗത്തിൽ മത്സരിച്ച അജ്സൽ സനീൻ കലാപ്രതിഭയായി. വേങ്ങര ഡിവിഷനിൽ നിന്ന് സീനിയർ വിഭാഗത്തിൽ മത്സരിച്ച ഓടക്കൽ മുഹമ്മദ് റഫീദ് സർഗ പ്രതിഭയായി. കാമ്പസ് വിഭാഗത്തിൽ തിരൂരങ്ങാടി പി എസ് എം ഒ കോളജിലെ മുഹമ്മദ് നിബിൽ കലാപ്രതിഭയായി.
സമാപന സംഗമം കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ
അബ്ദുർ റഹ്മാൻ ദാരിമി ഉദ്ഘാടനം ചെയ്തു. സയ്യിദ് ശറഫുദ്ദീൻ ജമലുല്ലെെലി പ്രാർഥന നിർവ്വഹിച്ചു. മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ അബൂ ഹനീഫല്‍ ഫൈസി തെന്നല, പൊൻമള മുഹിയദ്ദീന്‍ കുട്ടി ബാഖാവി ജേതാക്കൾക്കുള്ള അവാർഡ് സമ്മനിച്ചു.
എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് കെ വൈ നിസാമുദ്ദീൻ ഫാളിലി അനുമോദന പ്രഭാഷണം നടത്തി. എം മുഹമ്മദ് സ്വാദിഖ്, എം അബ്ദുൽ മജീദ്, സ്വാദിഖ് നിസാമി, ടി അബൂക്കർ പ്രസംഗിച്ചു. മുപ്പതാമത് എഡിഷൻ സാഹിത്യോത്സവിന് വേദിയൊരുങ്ങുന്ന വളാഞ്ചേരി ഡിവിഷന് സ്വാഗത സംഘം ഭാരവാഹികൾ പതാക കൈമാറി.
സാഹിത്യം, സംസ്‌കാരം; ബഹുത്വ മുദ്രകള്‍ എന്ന വിഷയത്തിൽ നടന്ന സാംസ്ക്കാരിക ചർച്ച സാഹിത്യകാരൻ പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ.പി പി അബ് ദുർറസാഖ്, സി കെ എം ഫാറൂഖ് സംസാരിച്ചു. മുന്നാം വേദിയായ പച്ചവയലിൽ ‘ഭാഷയിലെ ഭാവമാറ്റങ്ങള്‍’ എന്ന വിഷയത്തിൽ സംവാദം നടന്നു. ശ്രീ ശങ്കരാചാര്യ കോളേജ് പ്രഫസർ ഡോ. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. റഹീം പൊന്നാട്, എം ലുഖ്മാന്‍ കരുവാരക്കുണ്ട് സംസാരിച്ചു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!