
കൊടിഞ്ഞി : രണ്ട് ദിവസമായി നടന്ന പനക്കത്തായം എൽ പി സ്കൂൾ 104ാം വാർഷികവും യാത്രയപ്പ് സമ്മേളനവും സമാപിച്ചു.ആദ്യദിനം വിദ്യാർത്ഥികളുടെ കലാവിരുന്നുകളും രണ്ടാം ദിനം സാംസ്കാരിക ഘോഷയാത്രയോടെയാണ്കലാനിശയായ ‘ധ്വനി 2k206’സമാപിച്ചത്.സിനി ആർട്ടിസ്റ്റ് നിർമ്മൽ പാലാഴി ഉദ്ഘാടനം ചെയ്തു.31 വർഷത്തെ സർവീസിനു ശേഷം വിരമിക്കുന്ന ഹെഡ്മാസ്റ്റർ ദിനേശ് കുമാറിന്ചടങ്ങിൽ നാട് ഹൃദ്യമായ യാത്രയപ്പാണ് നൽകിയത്.പിടിഎ പ്രസിഡണ്ട് ഷാജഹാൻ,വൈസ് പ്രസിഡണ്ട് റിയാസ് ഇല്ലത്ത്, എംടിഎ പ്രസിഡൻ്റ് സുമയ്യ മറ്റത്ത്,മുൻ പിടിഎ പ്രസിഡണ്ട് പാലക്കാട്ട് അബ്ദുൽ ഹമീദ്, അഡ്വ: ഷമീർ, ഫാറൂഖ്പത്തൂർ ,വി കെ ഷമീന, പിപി മൻസൂർ, എം സക്കരിയ്യ, പി ഹബീബ്, വി.കെ ആലംഗീർ, ഡോ. ആയിശാ മറിയം, കുഞ്ഞുട്ടി മാസ്റ്റർ, ബിന്ദു ടീച്ചർ, നിസാർ കൊടിഞ്ഞി, വി.കെ ശിഹാബ്, പി.വാഹിദ് തുടങ്ങിയവർ സംസാരിച്ചു. വിവിധ കുളുകളുടെയും രക്ഷിതാക്കളുടെയും കുട്ടിക ളുടെയും ഉപഹാരങ്ങൾ ചടങ്ങിൽ സമ്മാനിച്ചു. തുടർന്ന് കലാപരിപാടികളും ഗാനമേളയും അരങ്ങേറി.