
കൊണ്ടോട്ടി : ജ്യേഷ്ഠൻ മർദനമേറ്റു മരിച്ച സംഭവത്തിൽ അനുജനെ പോലീസ് അറസറ്റ് ചെയ്തു
മൊറയൂർ ഒഴുകൂർ നെരവത്ത് നൂർ മൻസിലിൽ ചിറ്റങ്ങാടൻ മുഹമ്മദ് റഫീഖ് (55) ആണ് ഇന്നലെ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അനുജൻ സാജിദിനെ കൊണ്ടോട്ടി പൊലീസ് അറസറ്റ് ചെയ്തു. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. മർദനമേറ്റ് അവശ നിലയിലാണ് റഫീഖിനെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. അവിടെനിന്നു കോഴിക്കോട്ടെ ആശുപത്രിയിലേക്കു വിദഗ്‌ധ ചികിത്സയ്ക്കായി കൊണ്ടുപോകും വഴിയായിരുന്നു മരണം. റഫീഖിൻ്റെ ശരീരത്തിൽ പല ഭാഗത്തും മർദനമേറ്റതായി കൊണ്ടോട്ടി പൊലീസ് പറഞ്ഞു. സ്വത്ത് വിഷയത്തിൽ, ഇരുവരും തമ്മിൽ വഴക്കുണ്ടായതായാണ് പൊലീസിനു ലഭിച്ച പ്രാഥമിക വിവരം. ഇക്കാര്യത്തിൽകൂടുതൽ അന്വേഷണം നടക്കുന്നുണ്ട്. സാജിദും പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.