Wednesday, July 22

കാലിക്കറ്റ് സർവകലാശാല ബിരുദപ്രവേശനം: ഒഴിവുനികത്താന്‍ നാല്, അഞ്ച് അലോട്ട്‌മെന്റുകള്‍, ലേറ്റ് രജിസ്ട്രേഷൻ ഇന്ന് കൂടി അവസരം

ബിരുദപ്രവേശനം: ഒഴിവുനികത്താന്‍ നാല്, അഞ്ച് അലോട്ട്‌മെന്റുകള്‍

2026-2027 അധ്യായന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന്റെ മൂന്നാം അലോട്ട്‌മെന്റിനെ തുടര്‍ന്നുള്ള പ്രവേശനത്തിനു ശേഷം  ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിന് എല്ലാ അഫിലിയേറ്റഡ് കോളേജുകളിലേക്കും നാല്, അഞ്ച് അലോട്ട്‌മെന്റുകള്‍ ഉണ്ടായിരിക്കും. അതിനുശേഷം അഫിലിയേറ്റഡ്  കോളേജുകള്‍/സര്‍വകലാശാല സെന്ററുകള്‍ എന്നിവിടങ്ങളിലെ സ്വാശ്രയ കോഴ്സുകളിലെ സീറ്റൊഴിവുകള്‍ നികത്തുന്നതിന് അപേക്ഷകരുടെ റാങ്ക് ലിസ്റ്റ് കോളേജുകള്‍ക്ക് നല്‍കും. കോളേജുകള്‍ മെറിറ്റനുസരിച്ച് നേരിട്ട് പ്രവേശനം നല്‍കുന്നതാണ്. വിശദമായ ഷെഡ്യൂള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

എഡിറ്റിംങ്

ജൂലൈ 22-ന് വൈകീട്ട് 5 മണി വരെ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷയില്‍ തെറ്റുകള്‍ തിരുത്തുന്നതിനും ( ഇമെയില്‍ ഐഡി , മൊബൈല്‍ നമ്പര്‍, പേര്  എന്നിവ ഒഴികെ )  പുതിയ കൂട്ടിച്ചേര്‍ക്കലിനും സൗകര്യമുണ്ടാകും. ഫസ്റ്റ് ഓപ്ഷനില്‍ അലോട്ട്‌മെന്റ് ലഭിച്ച് പ്രവേശനം നേടിയവര്‍, ലഭിച്ച അലോട്ട്‌മെന്റില്‍ തൃപ്തരായി ഹയര്‍ ഓപ്ഷനുകള്‍ റദ്ദാക്കി പ്രവേശനം നേടിയവര്‍ എന്നിവര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും എഡിറ്റിങ് സൗകര്യം ലഭിക്കും.
അലോട്ട്‌മെന്റ്  ലഭിച്ച് സര്‍വകലാശാലാ നിര്‍ദേശങ്ങള്‍ പാലിക്കാതെ വിവിധ ഘട്ടങ്ങളില്‍ പുറത്തുപോയവരെ എഡിറ്റ് ചെയ്ത് അപേക്ഷ പൂര്‍ത്തീകരിച്ചാല്‍ മാത്രം  അല്ലോട്‌മെന്റുകള്‍ക്ക്/ റാങ്ക് ലിസ്റ്റിലേക്ക്  പരിഗണിക്കും
മൂന്നാം അലോട്ട്‌മെന്റിന് ശേഷം ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്തികൊണ്ട് വിദ്യാര്‍ഥികള്‍ക്ക് സ്ഥിരം അഡ്മിഷന്‍ എടുക്കാന്‍ അവസരമുണ്ട്.  
ഇതു വരെ അലോട്ട്‌മെന്റ് ലഭിക്കാത്തവരെ നിലവിലെ അപേക്ഷ പ്രകാരം നാല്, അഞ്ച് അലോട്ട്‌മെന്റുകള്‍ക്ക്/റാങ്ക് ലിസ്റ്റിലേക്ക് പരിഗണിക്കും. എഡിറ്റിങ് സൗകര്യം ഉപയോഗപ്പെടുത്തി അപേക്ഷ പൂര്‍ത്തീകരിച്ച മുഴുവനാളുകളെയും പുതുക്കിയ അപേക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും സപ്ലിമെന്ററി അല്ലോട്‌മെന്റിലേക്കും റാങ്ക് ലിസ്റ്റിലേക്കും പരിഗണിക്കുക.

ലേറ്റ് രജിസ്‌ട്രേഷന്‍

ബിരുദ പ്രവേശനത്തിനായി 870 രൂപ ലേറ്റ് ഫീയോടുകൂടി രജിസ്‌ട്രേഷനുള്ള സൗകര്യം ജൂലൈ 22-ന് വൈകീട്ട് 5 വരെ ലഭ്യമാകും. വെബ്‌സൈറ്റ് : admission.uoc.ac.in.  http://admission.uoc.ac.in നാല്, അഞ്ച് അലോട്ട്‌മെന്റുകള്‍ക്ക് ശേഷം ലേറ്റ് രജിസ്‌ട്രേഷനുള്ള സൗകര്യം വീണ്ടും ലഭ്യമാകും.
Kerala State Arts Festival, NSS, NCC (75% അറ്റന്‍ഡന്‍സ് ലഭിച്ച സര്‍ട്ടിഫിക്കറ്റ്), SPC, Nanmamudra എന്നിവയില്‍ പ്ലസ്ടു തലത്തില്‍ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രമേ വെയിറ്റേജ് മാര്‍ക്കിന് അര്‍ഹതയുണ്ടായിരിക്കൂ.

error: Content is protected !!