തിരൂരങ്ങാടി: കൊടിഞ്ഞി പഴയ ജുമുഅത്ത് പള്ളിയുടെ ശിലാസ്ഥാപന നേര്‍ച്ച വിപുലമായി നടന്നു. എന്നാല്‍ ഇന്നലെ നടന്ന നേര്‍ച്ചക്ക് ആയിരങ്ങളാണ് എത്തിയത്. മമ്പുറം തങ്ങള്‍ രണ്ട് നൂറ്റാണ്ട് മുമ്പ് നിര്‍മ്മിച്ച പള്ളിയില്‍ തങ്ങളുടെ കാലം മുതലെ നേര്‍ച്ച നടത്തി വരുന്നുണ്ട്.
കൊടിഞ്ഞി പള്ളിയിലെ ഓരോ ചടങ്ങുകളും മതമൈത്രിയുടെ അടയാളങ്ങളാണ്. സത്യം ചെയ്യല്‍ കൊണ്ട് ലോക ശ്രദ്ധ നേടിയ കൊടിഞ്ഞി പള്ളി നേര്‍ച്ചയുടെ അന്നദാന വിതരണോദാഘാടനം പള്ളി കമ്മിറ്റി പ്രസിഡന്റ് പി.സി മുഹമ്മദ് ഹാജി, സെക്രട്ടറി പത്തൂർ കുഞ്ഞോൻ ഹാജി എന്നിവർ നിർവഹിച്ചു. ഷാഹുല്‍ ഹമീദ് ജമലുല്ലൈലി തങ്ങള്‍ ഓലപ്പീടിക പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍ഫ് എ.പി ഉണ്ണികൃഷ്ണന്‍ മുഖ്യാതിഥിയായി.
മൗലീദ് പാരായണത്തിന് ഖത്തീബ് അലി അക്ബര്‍ ഇംദാദി, മുദരിസ് അബ്ദുല്‍ അസീസ് ഫൈസി, സലീം അന്‍വരി മണ്ണാര്‍ക്കാട്, ചാലില്‍ നൗഫല്‍ ഫൈസി, അതീഖ് റഹ്മാന്‍ ഫൈസി, ഷാഹുല്‍ ഹമീദ് തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. കൊടിഞ്ഞി പള്ളി ജനറല്‍ സെക്രട്ടറി പത്തൂര്‍ മൊയ്തീന്‍ എന്ന കുഞ്ഞോന്‍ ഹാജി, ഒടിയില്‍ ബാവ, പി.വി കോമുക്കുട്ടി ഹാജി, പി ബാവ, മെതുവില്‍ സിദ്ദീഖ് ഹാജി, പാലക്കാട്ട് ഹംസ, ഒടിയില്‍ പീച്ചു, പത്തൂര്‍ ഉണ്ണീന്‍ സാഹിബ്, ഉര്‍പ്പായി മുസ്തഫ, നടുത്തൊടി മുസ്തഫ, ഇ മജീദ്, പന്താര ബാപ്പു, ഊര്‍പ്പായി സൈതലവി പ്രസംഗിച്ചു.
അന്നദാന വിതരണത്തിന് സലാം ഹാജി പനമ്പിലായി, കക്കുന്നത്ത് സൈതലവി ഹാജി, നരിമടക്കല്‍ നൗഷാദ്, നെച്ചിക്കാട്ട് അബ്ദുറഹ്മാന്‍, ഷമീര്‍ പൊറ്റാണിക്കല്‍, പി.പി കബീര്‍, യു.എ റസാഖ്, മറ്റത്ത് റഷീദ്, ടി.സി കരീം, വി.കെ ഇബ്രാഹീം, ഇ.സി കുഞ്ഞിമരക്കാര്‍, വി.കെ ഷാഹുല്‍ ഹമീദ്, ടി.ടി ആലി, കരുവാട്ടില്‍ ഹംസ, മെതുവില്‍ മുസ്തഫ ഹാജി, കെ.പി. ഹംസ, തൂബാ മുഹമ്മദ് കുട്ടി, ഒ.പി മജീദ്, ഇ റിയാസ് , മുജീബ് പനക്കൽ, പി.ടി.എം.കുട്ടി, വി.ടി.ഇബ്രാഹിം ഫൈസി, ഫൈസൽ തേറമ്പിൽ, അബ്ബാസ് തയ്യിൽ,
തുടങ്ങിയവർ നേതൃത്വം നല്‍കി.