Wednesday, December 17

ഭിന്നശേഷിക്കാരനായ 16കാരന് സ്‌പെഷല്‍ സ്‌കൂളില്‍ ക്രൂര മര്‍ദ്ദനം

തിരുവനന്തപുരം : ഭിന്നശേഷിക്കാരനായ 16കാരന് സ്‌പെഷല്‍ സ്‌കൂളില്‍ ക്രൂര മര്‍ദ്ദനമേറ്റതായി പരാതി. തിരുവനന്തപുരം വെള്ളറട സ്‌നേഹ ഭവന്‍ സ്‌പെഷല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി തിരുവല്ല ചാത്തങ്കരി സ്വദേശിയായ 16 വയസ്സുകാരനാണ് മര്‍ദ്ദനമേറ്റത്. ശരീരമാസകലം മര്‍ദ്ദനമേറ്റപാടുകള്‍ ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. കുട്ടിക്ക് മര്‍ദ്ദനമേറ്റെന്ന് ചാത്തങ്കരി പിഎച്ച്‌സിയിലെ ഡോക്ടറും സ്ഥിരീകരിച്ചു. ബന്ധുക്കള്‍ പുളിക്കീഴ് പൊലീസിനും ചൈല്‍ഡ് ലൈനും പരാതി നല്‍കി.

error: Content is protected !!