മലപ്പുറം ജില്ലാ ഇലക്ഷന്‍ മാനേജ്‌മെന്റ് പ്ലാന്‍ പ്രകാശനം ചെയ്തു

മലപ്പുറം : ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മലപ്പുറം ജില്ലാ തിരഞ്ഞെടുപ്പു വിഭാഗം തയ്യാറാക്കിയ ജില്ലാ ഇലക്ഷന്‍ മാനേജ്‌മെന്റ് പ്ലാന്‍ (ഡി.ഇ.എം.പി) ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് പ്രകാശനം ചെയ്തു.

ജില്ലയിലെ തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍, ചരിത്രം, ഭൂപ്രകൃതി, പൊതുവിവരങ്ങള്‍, പോളിങ് സ്റ്റേഷനുകള്‍, ജില്ലാ ഭരണകൂടം, തിരഞ്ഞെടുപ്പു വിഭാഗം, റവന്യൂ ഭരണകൂടം, തിരഞ്ഞെടുപ്പ് നോഡല്‍ ഓഫീസര്‍മാര്‍, പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പരുകള്‍, തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍, വിവിധ സ്‌ക്വാഡുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍, സെക്റല്‍ ഓഫീസര്‍മാര്‍ തുടങ്ങി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പുസ്തകം.

കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റും പൊന്നാനി മണ്ഡലം വരണാധികാരിയുമായ കെ. മണികണ്ഠന്‍, തിരൂര്‍ സബ് കളക്ടര്‍ സച്ചിന്‍കുമാര്‍ യാദവ്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്. ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!