
മൂന്നിയൂര്‍ കുന്നത്ത് പറമ്പ് ഹെല്‍ത്ത് & വെല്‍നസ്സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ കുന്നത്ത് പറമ്പില്‍ സൗജന്യ പ്രഷര്‍ – ഷുഗര്‍ പരിശോധന ക്യാംപ് സംഘടിപ്പിച്ചു. 30 വയസ്സിന് മുകളില്‍ പ്രായമുളവര്‍ക്ക് പ്രഷര്‍, ഷുഗര്‍ പരിശോധനയും 15 വയസ്സ് മുതല്‍ 59 വയസ്സ് വരെ പ്രായമുള്ള സ്ത്രീകള്‍ക്ക് ഹീമോഗ്ലോബിന്‍ പരിശോധനയുമാണ് നടത്തിയത്.
മൂന്നിയൂര്‍ പഞ്ചായത്ത് പതിനാലാം വാര്‍ഡ് മെമ്പറുടെ ജനസേവാ കേന്ദ്രത്തില്‍ നടന്ന പരിശോധനാ ക്യാംപില്‍ നിരവധിയാളുകള്‍ പങ്കെടുത്തു. വാര്‍ഡ് മെമ്പര്‍ എന്‍. എം. റഫീഖ് ക്യാംപ് ഉല്‍ഘാടനം ചെയ്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രദീപ്, നഴ്‌സ് രശ്മി, ആശാ വര്‍ക്കര്‍മാരായ നികിത, പുഷ്പ, ശകുന്തള എന്നിവര്‍ ക്യാംപിന് നേത്രത്വം നല്‍കി.