
നവോത്ഥാനം പ്രവാചകനാണ് മാതൃക: ടി.പി.അബ്ദുള്ള മദനി
ചെമ്മാട് : തിരൂരങ്ങാടി മണ്ഡലം മുജാഹിദ് സമ്മേളനത്തിന് ഉജ്വല സമാപനം. കേരള മുസ്ലിം നവോത്ഥാന രംഗത്ത് ഒരു നൂറ്റാണ്ടിൽ അധികമായി പ്രവർത്തിക്കുന്ന മുജാഹിദ് പ്രസ്ഥാനത്തിന്റെ സംസ്കരണ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമാണെന്ന് സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ല കോയ മദനി പറഞ്ഞു. ചെമ്മാട് സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മുസ്ലീങ്ങൾ കൈക്കൊണ്ട അഭിമാനകരമായ അസ്തിത്വം ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ സംഭാവനയാണ്. പ്രസ്ഥാന സ്ഥാപകരായ കെ എം മൗലവിയും എംകെ ഹാജിയും തിരൂരങ്ങാടിയിൽ നിർവഹിച്ച വിപ്ലവം അതിനെ നേർ സാക്ഷിയാണെന്ന് അദ്ദേഹം പറഞ്ഞു.
മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം മുഖ്യാതിഥിയായിരുന്നു. തിരൂരങ്ങാടി മുസ്ലിം ഓർഫനേജ് കമ്മിറ്റി സെക്രട്ടറി എം കെ ബാവ, കെ.എൻ.എം ജില്ലാ സെക്രട്ടറി എൻ.കുഞ്ഞിപ്പ മാസ്റ്റർ, ഐ.എസ്.എം തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി കെ.വി.നജീബ് സ്വലാഹി, എം.എസ്.എം സംസ്ഥാന ജന.സെക്രട്ടറി സുഹ്ഫി ഇംറാൻ, കെ.എൻ.എം മണ്ഡലം പ്രസിഡണ്ട് കെ ഇബ്രാഹിം കുട്ടി ഹാജി, കെ എൻ എം മണ്ഡലം സെക്രട്ടറി ഹംസ മാസ്റ്റർ, കെ എൻ എം മണ്ഡലം ട്രഷറർ അയ്യൂബ് കുന്നുമ്മൽ എന്നിവർ പ്രസംഗിച്ചു
അനുജൂം ടാലന്റ് ടെസ്റ്റിൽ സംസ്ഥാന തലത്തിൽ റാങ്ക് നേടിയ പ്രതിഭകളെ സമ്മേളനം ആദരിച്ചു.
രാവിലെ 8 മണിക്ക് ആരംഭിച്ച ബാലസമ്മേളനത്തിൽ മലപ്പുറം വെസ്റ്റ് ജില്ല എംഎസ്എം സെക്രട്ടറി ബാത്തിഷ് മദനി, സലാം അൻസാരി, മലപ്പുറം ജില്ല മുഫത്തിഷ്, പി.കെ ആബിദ് സലഫി, നബീൽ തെന്നല , ഫഹദ് കക്കാട്, നിഹാൽ കക്കാട് എന്നിവർ നേതൃത്വം നൽകി, തുടർന്ന് നടന്ന പഠന സെഷനിൽ ഹദിയത്തുള്ള സലഫി, അഹമ്മദ് അനസ് മൗലവി, ഷാഹിദ് മുസ്‌ലിം ഫാറൂഖ്, അൻസാർ നന്മണ്ട, സിബിൻ ഇജാസ് സലഫി, അഷ്റഫ് വെന്നിയൂർ, ഡോ. മുനീർ, അബ്ദുറസാഖ് ബാവ, റഹീബ് തിരൂരങ്ങാടി, ഹാനി പി.പി, ജാഫർ കൊയപ്പ സംസാരിച്ചു.
വൈകുന്നേരം വനിതാ സമ്മേളനം എം.ജി.എം ജില്ലാ സെക്രട്ടറി ആയിഷ ചെറുമുക്ക് ഉദ്ഘാടനം നിർവഹിച്ചു. ഷാഹിന തെയ്യമ്പാട്ടിൽ, ആയിഷ സനിയ്യ പി കെ , ഖദീജ തലാപ്പിൽ, സഫിയ ചെറുമുക്ക് എന്നിവർ പ്രസംഗിച്ചു.