മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ് ; തിരൂര്‍ സ്വദേശിക്കെതിരെ കേസ്

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട തിരൂര്‍ സ്വദേശിക്കെതിരെ കേസ്. തിരൂര്‍ സ്വദേശി ടിപി സുബ്രഹ്‌മണ്യത്തിനെതിരെയാണ് സൈബര്‍ പൊലീസ് കസെടുത്തിരിക്കുന്നത്.

കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടു എന്നാണ് എഫ്‌ഐആര്‍. പാക്കിസ്ഥാന് ജയ് വിളിക്കാനും പിണറായി തയ്യാറാകും, അല്ലെങ്കില്‍ വീണ മോളുടെ കാര്യം തീരുമാനമാകും എന്നെല്ലാമാണ് പോസ്റ്റില്‍ എഴുതിയിരിക്കുന്നത്. ഇതില്‍ വര്‍ഗീയമായ രീതിയിലുള്ള പരാമര്‍ശവുമുണ്ട്.

error: Content is protected !!