ഒതുക്കുങ്ങലില്‍ ഭിന്നശേഷിക്കാരനായ മകനെയും പിതാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടക്കല്‍ : ഒതുക്കുങ്ങല്‍ കുഴിപ്പുറം മീന്‍കുഴിയില്‍ ഭിന്നശേഷിക്കാരനായ മകനെയും പിതാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. മകനെ കൊലപെടുത്തി പിതാവ് മരത്തില്‍ തൂങ്ങിയെന്നാണ് സൂചന. ജ്യോതീന്ദ്രബാബു, മകന്‍ ഷാല്‍ബിന്‍ (26) എന്നിവരാണ് മരിച്ചത്. വേങ്ങര ഇന്‍സ്‌പെക്ടര്‍ എം.മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്ത് എത്തി നടപടികള്‍ പൂര്‍ത്തിയാക്കി. ശേഷം മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ഇന്നലെ രാത്രി പിതാവിനോടൊപ്പമാണ് മകന്‍ ഉറങ്ങാന്‍ കിടന്നത്. രാവിലെ മാതാവ് നോക്കുമ്പോഴാണ് മകനെ മരിച്ച നിലയില്‍ കാണുന്നത്. പിതാവിനെ കാണാനുണ്ടായിരുന്നില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വീടിന് സമീപമുള്ള പറമ്പിലെ മരത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രണ്ടു സഹോദരങ്ങളും മാതാവും അടങ്ങുന്നതാണ് കുടുംബം.

error: Content is protected !!