Friday, April 24

ഓണ സ്മൃതി : നന്നമ്പ്ര കൃഷിഭവന്‍ നടത്തുന്ന കര്‍ഷകചന്തക്ക് തുടക്കമായി

തിരൂരങ്ങാടി : നന്നമ്പ്ര കൃഷിഭവന്‍ നടത്തുന്ന കര്‍ഷകചന്തക്ക് തുടക്കമായി. കര്‍ഷക വിപണന മേളയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പി കെ. റൈഹാനത്ത് ടീച്ചര്‍ നിര്‍വഹിച്ചു. കൊടിഞ്ഞി ചെറുപാറയില്‍ 25 മുതല്‍ 28 വരെ നടത്തുന്ന കര്‍ഷകചന്തയില്‍ പച്ചക്കറികള്‍ നാടന്‍ പഴവര്‍ഗ്ഗങ്ങള്‍ കൊണ്ട് വിപണിക്ക് ഉണര്‍വേകി

ചടങ്ങില്‍ വൈസ് പ്രസിഡണ്ട് എന്‍ വി മൂസക്കുട്ടി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി ബാപ്പുട്ടി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മാരായ സുമിത്ര ചന്ദ്രന്‍ സെമിനാ വി കെ. മറ്റു ജനപ്രതിനിധികളായ നടുത്തൊടി മുസ്തഫ നടുത്തൊടി മുഹമ്മദ് കുട്ടി. ഊര്‍പ്പായി സൈതലവി. ബാലന്‍ സി എം. കുഞ്ഞിമുഹമ്മദ് തച്ചറക്കല്‍. ഷാഹുല്‍ഹമീദ്. മുഹമ്മദ് സ്വാലിഹ്. പ്രസന്നകുമാരി. ഡോക്ടര്‍ ഉമ്മുഹബീബ. കൃഷി ഓഫീസര്‍ സിനിജ ദാസ്. കൃഷി അസിസ്റ്റന്റ് ഓഫീസര്‍മാരായ. രേണുക. ദര്‍ശന .രത്‌നമ്മ. കര്‍ഷകരായ. നാസര്‍. മരക്കാര്‍ കുട്ടി. ദേവേന്ദ്രന്‍. ഉണ്ണികൃഷ്ണന്‍. മറ്റു കര്‍ഷകരും നാട്ടുകാരും പങ്കെടുത്തു

error: Content is protected !!