പിതാവ് പുതുതായി നിര്‍മിക്കുന്ന വീട്ടിലെത്തിയ അഞ്ചുവയസ്സുകാരന്‍ കുളത്തില്‍ വീണു മരിച്ചു

എടപ്പാള്‍ : പിതാവ് പുതുതായി നിര്‍മിക്കുന്ന വീട്ടിലെത്തിയ അഞ്ച് വയസുകാരന്‍ ആലൂരിലെ കുളത്തില്‍ വീണു മരിച്ചു. അംശക്കച്ചേരി സ്വദേശി തോട്ടുപാടത്ത് ഷമീര്‍ബാബു, റഹീന ദമ്പതികളുടെ മകന്‍ അയ്മന്‍ ആണ് മരിച്ചത്. ചൊവ്വാഴ്ച്ച വൈകുന്നേരം 5 ന് ആലൂര്‍ ചിറ്റേപുറത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കുളത്തില്‍ വീഴുകയായിരുന്നു. ഷമീര്‍ ബാബു പുതുതായി ചിറ്റേപുറത്ത് നിര്‍മിച്ചു കൊണ്ടിരിക്കുന്ന വീട്ടിലെത്തിയതായിരുന്നു ഇവര്‍. മറ്റു കുട്ടികളോടൊപ്പം കളിക്കാന്‍ പോയ അയ്മനെ പിന്നീട് കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അയ്മനെ കുളത്തില്‍ കണ്ടെത്തിയത്.

ഉടനെ എടപ്പാള്‍ ഹോസ്പിറ്റലിലും തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഉച്ചക്ക് ശേഷം എടപ്പാള്‍ അങ്ങാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

error: Content is protected !!