Monday, December 1

മുഖത്ത് കടിച്ചു, കൃഷ്ണമണിക്ക് ക്ഷതം ; കോട്ടക്കലില്‍ തെരുവുനായ ആക്രമണത്തില്‍ അഞ്ചു വയസ്സുകാരന് ഗുരുതര പരുക്ക്

കോട്ടക്കല്‍: തെരുവുനായ ആക്രമണത്തില്‍ അഞ്ചു വയസ്സുകാരന് ഗുരുതര പരുക്ക്. നായാടിപ്പാറ കരിങ്കപ്പാറ ഫൈസലിന്റെ മകന്‍ ആത്തിഫിനാണ് മുഖത്ത് കടിയേറ്റത്. ഗുരുതര പരിക്കേറ്റ ആത്തിഫിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിനു സമീപത്തുവച്ചാണ് സംഭവം. കൃഷ്ണമണിക്കു കാര്യമായി ക്ഷതമേറ്റിട്ടുള്ളതിനാല്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ചെനക്കല്‍ അല്‍മനാര്‍ സ്‌കൂളിലെ പ്രീ പ്രൈമറി വിദ്യാര്‍ഥിയാണ്.

error: Content is protected !!