
പരപ്പനങ്ങാടി : 31 വർഷത്തിനുശേഷം നടന്ന പൂർവവിദ്യാർഥി സംഗമത്തിനെത്തി പരിചയം പുതുക്കിയയാൾ അധ്യാപികയുടെ 21 പവൻ സ്വർണ്ണവും 27.5 ലക്ഷം രൂപയും തട്ടി മുങ്ങി. ഒളിച്ചു താമസിക്കുകയായിരുന്ന ശിഷ്യനെയും ഭാര്യയെയും കർണാടക യിൽ നിന്ന് പൊക്കി പോലീസ്.
ചെറിയമുണ്ടം തലക്കടത്തൂർ സ്വദേശി നീലിയത്ത് വേർക്കൽ ഫിറോസ് (51), ഭാര്യ റംലത്ത് എന്ന മാളു (45) എന്നിവരെയാണ് പരപ്പനങ്ങാടി പോലീസ് ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂരും സംഘവും പിടികൂടിയത്. 1988-90 കാലത്ത് തലക്കടത്തൂർ സ്കൂളിൽ തന്നെ പഠിപ്പിച്ച പരപ്പനങ്ങാടി നെടുവ സ്വദേശിയായ അധ്യാപികയെയാണ് തട്ടിപ്പി നിരയാക്കിയത്. പൂർവവിദ്യാർഥി സംഗമത്തിൽ പരിചയം പുതുക്കിയശേഷം ഇയാൾ അധ്യാപികയുടെ സ്നേഹം പിടിച്ചു പറ്റി. നിരന്തരം വീട്ടിൽ സന്ദർശനം നടത്തി സൗഹൃദം നിലനിർത്തി.
പിന്നീട് ഭാര്യയുമൊത്ത് അധ്യാപികയുടെ വീട്ടിലെത്തി സ്വർണ വുമായി ബന്ധപ്പെട്ടുള്ള ബിസിനസ് തുടങ്ങുന്നതിനായി പണം ആവശ്യപ്പെട്ടു. ആദ്യം ഒരുല ക്ഷം രൂപ നൽകി. ലാഭവിഹി തമെന്ന പേരിൽ 4000 രൂപവീതം രണ്ട് മാസം അധ്യാപി കയ്ക്കു നൽകി വിശ്വാസം നേടിയെടുത്തു. തുടർന്ന് മൂന്നുല ക്ഷം രൂപ കൈവശപ്പെടുത്തി. ഇതിന് മാസം 12,000 രൂപ വീതം നൽകി. പിന്നീട് പലതവണകളായി 27.5 ലക്ഷം രൂപ കൈവശപ്പെടുത്തി. ഇതോടെ ലാഭവിഹിതം നിലച്ചു. അന്വേഷിച്ച അധ്യാപികയോട് ബിസിനസിലേക്ക് കൂടുതൽ പണം ഇറക്കേണ്ടതുണ്ടെന്ന് അറിയിച്ചതോടെ അധ്യാപിക ബാങ്കിൽ ഉണ്ടായിരുന്ന തന്റെ 21 പവൻ സ്വർണാഭരണവും നൽകി. തിരൂരിലെ ബാങ്കിൽ പണയപ്പെടുത്തിയ ഈ സ്വർണാഭരണങ്ങൾ പിന്നീട് ഇയാൾ വിറ്റു.
തുടർന്ന് ഇയാൾ ഫോൺ സ്വിച്ച്ഓഫ് ആക്കി മുങ്ങുകയായിരുന്നു. മാസങ്ങളായിട്ടും ഫോൺ എടുക്കാത്തതായതോടെ പോലീസിൽ പരാതി നൽകി. കർണാടകയിലെ ഹാസനിൽ ആഡംബരജീവിതം നയി ച്ചുവരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അവിടെ ദർഗ കേന്ദ്രീകരിച്ച് ആയിരുന്നു ജീവിച്ചിരുന്നത്. പോലീസ് അവിടെയെത്തി ഇയാളെ പിടികൂടി.
ഫിറോസിനെ കോടതി റി മാൻഡ് ചെയ്തു. ഇയാൾ പണം വാങ്ങുമ്പോൾ രണ്ടുതവണ കൂടെയുണ്ടായിരുന്ന രണ്ടാം പ്രതിയായ ഭാര്യ റംലത്തിന് ജാമ്യം നൽകി. എഎസ്ഐ റീന, എസ്.ഐ പി. അഭിലാ ഷ്, സിപി സച്ചിൻ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.