തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ വേങ്ങര യുഡിഎഫ് കമ്മിറ്റി യോഗം ചേര്‍ന്നു

വേങ്ങര : ലോകസഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനായി വേങ്ങര യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി യോഗം ചേര്‍ന്നു. പഞ്ചായത്ത് മുസ്ലിംലീഗ് ഓഫീസില്‍ ചേര്‍ന്ന യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി അംഗങ്ങള്‍, ബൂത്ത് ചെയര്‍മാന്‍, കണ്‍വീനര്‍ എന്നിവരുടെ സംയുക്തയോഗം കെ പി സി സി സിക്രട്ടറി കെ പി അബ്ദുള്‍ മജീദ് ഉദ്ഘാടനം ചെയ്തു.

നിയോജക മണ്ഡലം ചെയര്‍മാന്‍ പി എ ചെറിത് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നിയോജക മണ്ഡലം സിക്രട്ടറി പി. കെ. അലി അക്ബര്‍, നിയോജക മണ്ഡലം യുഡിഎഫ് കണ്‍വീനര്‍ പി കെ അസ് ലു, കാമ്പ്രന്‍ അബ്ദുള്‍ മജീദ്, കെ.എം. കോയാമു, മങ്കട മുസ്തഫ, ആവയില്‍ സുലൈമാന്‍, ഇ.കെ.സുബൈര്‍, വി.പി.അബ്ദുള്‍ റഷീദ്, വി.യു കുഞ്ഞോന്‍, എന്‍. ഉബൈദ് മാസ്റ്റര്‍, കെ രാധാകൃഷ്ണന്‍ മാസ്റ്റര്‍, വി.എസ്. ബഷീര്‍, പൂക്കുത്ത് മുജീബ്, ടി. മൊയ്തിന്‍ കുട്ടി, പി. കെ. സിദ്ദീഖ്, അഹമ്മദ് ഹര്‍ഷല്‍ ചാക്കീരി, ഹംസമുള്ളന്‍, അജ്മല്‍ വെളിയോട്, സുബൈര്‍ ബാവ,പറമ്പില്‍ കാദര്‍ , ഇ. കെ. മുഹമ്മദലി, ഇ.വി. അബ്ദുള്‍ കാദര്‍ പ്രസംഗിച്ചു.

error: Content is protected !!